വൈറസിനെ തടയാന്‍ മൂക്കില്‍ സ്‌പ്രേ; പരീക്ഷണവുമായി അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ 

ദുര്‍ബലമായ ഒരു വൈറസിനെ 'ഡെലിവറി ട്രക്ക്' ആയി ഉപയോഗിച്ചുകൊണ്ട് ജനിതക നിര്‍ദേശങ്ങള്‍ മൂക്കിലും തൊണ്ടയിലുമുള്ള കോശങ്ങളില്‍ എത്തിക്കാനാണ് ഉദ്ദേശിക്കുന്നത്
വൈറസിനെ തടയാന്‍ മൂക്കില്‍ സ്‌പ്രേ; പരീക്ഷണവുമായി അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ 

ജീന്‍ തെറാപ്പിക്കായി വികസിപ്പിച്ച സാങ്കേതികവിദ്യ ഉപയോഗിച്ച് കൊറോണ വൈറസ് ബാധ തടയാനുള്ള നേസല്‍ സ്‌പ്രേ നിര്‍മ്മിക്കാനൊരുങ്ങി ശാസ്ത്രജ്ഞര്‍. ഇതിന്റെ സാധ്യതയെക്കുറിച്ച് പഠിക്കുകയാണ് പെന്‍സില്‍വാനിയ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍. ദുര്‍ബലമായ ഒരു വൈറസിനെ 'ഡെലിവറി ട്രക്ക്' ആയി ഉപയോഗിച്ചുകൊണ്ട് ജനിതക നിര്‍ദേശങ്ങള്‍ മൂക്കിലും തൊണ്ടയിലുമുള്ള കോശങ്ങളില്‍ എത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതുവഴി ശക്തിയുള്ള ആന്റീബോഡി രൂപപ്പെടുകയും സാഴ്‌സ്-കോവ്-2 വൈറസ് ശരീരത്തില്‍ കയറിക്കൂടാതിരിക്കുകയും ചെയ്യും. 

നിലവില്‍ ഈ സാങ്കേതികവിദ്യ മൃഗങ്ങളില്‍ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. പരീക്ഷണം വിജയിച്ചാല്‍ ഒറ്റ ഡോസ് ഉപയോഗിച്ച് തന്നെ മനുഷ്യര്‍ക്ക് ആറ് മാസം വരെ വൈറസില്‍ നിന്ന് സംരക്ഷണം ലഭിക്കുമെന്നാണ് കരുതുന്നത്. 

പര്യാപ്തമായ രോഗപ്രതിരോധ വ്യൂഹം ഉള്ളവരില്‍ മാത്രമേ ഈ മാര്‍ഗ്ഗം ഉപയോഗിക്കാന്‍ കഴിയൂ എന്നില്ലെന്നും അതുതന്നെയാണ്  ഇതിന്റെ ഗുണമെന്നും ഗവേഷണത്തിന് നേതൃത്വം നല്‍കുന്ന പ്രൊഫസര്‍ ജെയിംസ് വില്‍സണ്‍ പറഞ്ഞു. മൂക്കിലൂടെ സ്‌പ്രെ ചെയ്യുന്ന ഈ രീതി വരാനിരിക്കുന്ന വാക്‌സിനുകളുടെയും പ്രയോജനം കൂട്ടുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com