സെക്‌സില്‍ പങ്കാളി പത്തില്‍ അധികമുണ്ടോ?; സൂക്ഷിക്കുക; ക്യാന്‍സറിന് സാധ്യതയെന്ന് പഠനം

പത്തോ അതിലധികോ പങ്കാളികളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ക്യാന്‍സര്‍ രോഗബാധിതരാകാന്‍ സാധ്യത കൂടുതലെന്ന് പഠനം
സെക്‌സില്‍ പങ്കാളി പത്തില്‍ അധികമുണ്ടോ?; സൂക്ഷിക്കുക; ക്യാന്‍സറിന് സാധ്യതയെന്ന് പഠനം

പത്തോ അതിലധികോ പങ്കാളികളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ക്യാന്‍സര്‍ രോഗബാധിതരാകാന്‍ സാധ്യത കൂടുതലെന്ന് പഠനം. കൂടുതല്‍ ആളുകളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ആരോഗ്യം ദീര്‍ഘകാലം നിലനില്‍ക്കാന്‍ തടസമാകുമെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. യുകെയിലെ ഒരു ജേണലാണ് പഠനറിപ്പോര്‍ട്ട് പുറത്തുവിട്ടത്.

ഇംഗ്ലണ്ടിലെ ആംഗ്ലിയ റസ്‌കിന്‍ സര്‍വകലാശാലയിലെ ഗവേഷണസംഘം അന്‍പതിനും അറുപത്തിനാലിനും ഇടയില്‍ പ്രായമായവരില്‍ നിന്നാണ് വിവരങ്ങള്‍ ശേഖരിച്ചത്. എത്ര പങ്കാളികളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാറുണ്ടെന്ന ചോദ്യത്തിന് 7079 പേരില്‍ 5,722 പേര്‍ കൃത്യമായ ഉത്തരം നല്‍കി. ഉത്തരം നല്‍കിയവരില്‍ 3185 സ്ത്രീകളും 2537 പുരുഷന്‍മാരുമാണ്.

ഒരു പങ്കാളി മാത്രം, രണ്ട് മുതല്‍ നാല് വരെ പങ്കാളികള്‍, അഞ്ച് മുതല്‍ ഒന്‍പത് പങ്കാളിവരെ, പത്തിലധികം പങ്കാളികള്‍ എന്നിങ്ങനെയായിരുന്നു ചോദ്യക്രമം. സര്‍വെയില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗം പേരും വിവാഹിതരായിരുന്നു. പുരുഷന്‍മാരില്‍ ഒരാളുമായി മാത്രം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടവര്‍ 28.5 ശതമാനം പേര്‍മാത്രമാണ്. 29 ശതമാനം പേര്‍ രണ്ടുമുതല്‍ നാലുവരെ പങ്കാളികളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടവരാണ്. ഒന്‍പതുവരെ പങ്കാളികളുമായി ബന്ധത്തില്‍ ഏര്‍പ്പെട്ടവര്‍ 20 ശതമാനം.പത്തിലധികം പേരുമായി ബന്ധപ്പെട്ടവര്‍ 22 ശതമാനമാണ്.

എന്നാല്‍ സ്ത്രീകളില്‍ ഒരു പങ്കാളിമാത്രം മതിയെന്ന് അഭിപ്രായപ്പെട്ടവര്‍ 41 ശതമാനം. രണ്ട് മുതല്‍ നാല് വരെ പങ്കാളികള്‍ 35.5 ശതമാനം. 5നും ഒന്‍പതിനുമിടയില്‍ 16 ശതമാനം. പത്തിലധികം പേരുമായി ലൈംഗിക ബന്ധം പുലര്‍ത്തിയവര്‍ 8 ശതമാനം മാത്രം. യുവാക്കളായ കാലത്താണ് കൂടുതല്‍ പങ്കാളികളുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടത്. കൂടുതല്‍ പേരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടവര്‍ പുകവലി, മദ്യപാനം ഊര്‍ജ്ജസ്വലമായ പ്രവര്‍ത്തികൡ ഏര്‍പ്പെടുന്നതായും പഠനം കണ്ടെത്തി. ഈ വിവരശേഖരണം വിശകലനം ചെയ്തപ്പോള്‍ ഗവേഷണം  സംഘം സ്ത്രീകളിലും പുരുഷന്‍മാരിലും ക്യാന്‍സര്‍ രോഗത്തിനുള്ള സാധ്യത കണ്ടെത്തി. ഒരു പങ്കാളിയോട് മാത്രം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടരുമായി താരതമ്യപ്പെടുത്തുമ്പോള്‍ പത്തിലേറെ പേരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടവര്‍ക്ക് രോഗം വരാനുള്ള സാധ്യത 91 ശതമാനമാണ് പഠനം ചൂണ്ടിക്കാട്ടുന്നത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com