സ്വയം മദ്യം ഉത്പാദിപ്പിക്കുന്ന മൂത്രസഞ്ചി; സ്ത്രീക്ക് അപൂര്‍വ രോഗം, ഡോക്ടര്‍മാരുടെ കണ്ടെത്തലുകള്‍ ഇങ്ങനെ

മദ്യപികാത്ത സ്ത്രീയുടെ മൂത്രത്തില്‍ മദ്യത്തിന്റെ അംശമുണ്ടെന്ന് മനസ്സിലാക്കിയ ഡോക്ടര്‍മാര്‍ കണ്ടെത്തിയത് അപൂര്‍വ രോഗം.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ദ്യപിക്കാത്ത സ്ത്രീയുടെ മൂത്രത്തില്‍ മദ്യത്തിന്റെ അംശമുണ്ടെന്ന് മനസ്സിലാക്കിയ ഡോക്ടര്‍മാര്‍ കണ്ടെത്തിയത് അപൂര്‍വ രോഗം. കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയയാകാന്‍ എത്തിയ സ്ത്രീ താന്‍ മദ്യപിക്കില്ല എന്ന് പറഞ്ഞെങ്കിലും അത് മുഖവിലയ്‌ക്കെടുക്കാന്‍ ഡോക്ടര്‍മാര്‍ തയ്യാറായില്ല. അവര്‍ മദ്യപാനാസക്തി മറയ്ക്കാനായി കള്ളം പറയുന്നു എന്നാണ് ഡോക്ടര്‍മാര്‍ സംശയിച്ചത്.ആദ്യം സന്ദര്‍ശിച്ച ആശുപത്രിയിലെ കരള്‍ രോഗ ചികിത്സാ വിഭാഗം ലഹരി വിമുക്ത ചികിത്സയ്ക്ക് അവരെ അയക്കുകയും ചെയ്തു.

എന്നാല്‍ തുടര്‍ന്നുള്ള പരിശോധനയിലാണ് 61കാരിയായ സ്ത്രീക്ക് യൂറിനറി ഓട്ടോ ബ്രൂവറി സിന്‍ഡ്രോം എന്ന അപൂര്‍വമായ രോഗാവസ്ഥയാണെന്ന് തിരിച്ചറിഞ്ഞത്. മൂത്രസഞ്ചിയില്‍ സ്വയം ആല്‍ക്കഹോള്‍ ഉത്പാദിപ്പിക്കപ്പെടുന്ന അവസ്ഥയാണിത്. മൂത്രസഞ്ചിയിലെ യീസ്റ്റ് പുളിച്ചാണ് മദ്യം ഉത്പാദിപ്പിക്കപ്പെടുന്നത്. ബിയര്‍ നിര്‍മാണത്തിന്റെ പ്രക്രിയക്ക് സമാനമാണിത്. എന്നാല്‍ അവരുടെ കാര്യത്തില്‍, അത് ശരീരത്തിനുള്ളിലാണ് സംഭവിക്കുന്നത്.  

പരിശോധനയില്‍ സ്ത്രീയുടെ രക്തത്തിലോ പ്ലാസ്മയിലോ മദ്യത്തിന്റെ അംശം കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ലാബ് പരിശോധനയില്‍ മദ്യത്തെ വിഘടിപ്പിച്ച് ശരീരം ഉത്പാദിപ്പിക്കുന്ന ഈഥൈല്‍ ഗ്ലീകോറെനോഡ്, ഈഥൈല്‍ സള്‍ഫേറ്റ് എന്നീ രാസവസ്തുക്കളും അവരുടെ മൂത്രത്തില്‍ കണ്ടെത്താനായില്ല.

എന്നാല്‍ ശരീരം ഉത്പാദിപ്പിക്കുന്ന ഒരു തരം യീസ്റ്റിന്റെ അമിതമായ സാന്നിധ്യം അവരുടെ ശരീരത്തില്‍ കണ്ടെത്തി. ബ്രൂവറിയില്‍ ഉപയോഗിക്കുന്ന യീസ്റ്റിന് ഏറെക്കുറേ സമാനമായിരുന്നു സ്ത്രീയുടെ ശരീരത്തില്‍ കണ്ടെത്തിയ യീസ്റ്റ്. കൂടുതല്‍ പരിശോധനയില്‍ അവരുടെ മൂത്രസഞ്ചിയില്‍ ഫെര്‍മന്റേഷന്‍ പ്രക്രിയ നടക്കുന്നുണ്ടെന്ന നിഗമനത്തില്‍ ഡോക്ടര്‍മാര്‍ എത്തി. 

ഫെര്‍മന്റേഷന്റെ പ്രധാന ചേരുവകളായ യീസ്റ്റും പഞ്ചസാരയും അവരുടെ മൂത്രത്തില്‍ ഉണ്ടായിരുന്നില്ല. ലാബില്‍ നടത്തിയ പരീക്ഷണത്തില്‍ യീസ്റ്റ് അധികമുള്ള മൂത്ര സാമ്പിള്‍ പുളിച്ച് മദ്യമാകുന്നതായി ഗവേഷകര്‍ കണ്ടെത്തി. ഇതേ പ്രക്രിയ സ്ത്രീയുടെ ശരീരത്തില്‍ നടക്കുന്നതായാണ് ഗവേഷകരുടെ അനുമാനം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com