പൊടിപടലങ്ങളെ കൂടുതല്‍ പേടിക്കണം, വൃക്ക തകരാറിലാകും; ഈ പുതിയ കണ്ടെത്തല്‍ ഇന്ത്യയ്ക്കും ചൈനയ്ക്കും സുപ്രധാനം 

വായൂമലിനീകരണം ആളുകളില്‍ വൃക്ക രോഗങ്ങള്‍ ഉണ്ടാകാന്‍ കാരണമാകുമെന്നാണ് പുതിയ പഠനത്തിലെ കണ്ടെത്തല്‍
പൊടിപടലങ്ങളെ കൂടുതല്‍ പേടിക്കണം, വൃക്ക തകരാറിലാകും; ഈ പുതിയ കണ്ടെത്തല്‍ ഇന്ത്യയ്ക്കും ചൈനയ്ക്കും സുപ്രധാനം 

ലിനമായ വായു ശ്വസിക്കുന്നതിലൂടെ ശ്വാസകോസത്തിന് സംഭവിക്കുന്ന ദൂഷ്യവശങ്ങള്‍ ഏറെ ചര്‍ച്ചചെയ്യപ്പെടുന്ന ഒന്നാണ്. അതിനാല്‍തന്നെ ഇതേക്കുറിച്ച് അറിവുള്ളവരാണ് നമ്മളില്‍ ഭൂരിഭാഗം ആളുകളും. എന്നാല്‍ ഉയര്‍ന്ന തോതിലുള്ള വായൂമലിനീകരണം ആളുകളില്‍ വൃക്ക രോഗങ്ങള്‍ ഉണ്ടാകാന്‍ കാരണമാകുമെന്നാണ് പുതിയ പഠനത്തിലെ കണ്ടെത്തല്‍. 

ജൈവ ഇന്ധനങ്ങള്‍ കത്തിക്കുന്നതിലൂടെയും വ്യാവസായിക പ്രക്രിയകള്‍ മൂലവും പ്രകൃതിദത്ത കാരണങ്ങള്‍ വഴിയും അന്തരീക്ഷത്തില്‍ പടരുന്ന പൊടിപടലങ്ങള്‍ ശ്വസിക്കുന്നതിലൂടെ വൃക്ക തകരാറിലാകുമെന്നാണ് കണ്ടെത്തിയിട്ടുള്ളത്. മൂത്രത്തിലൂടെ പ്രോട്ടീന്‍ നഷ്ടപ്പെടുന്ന ആല്‍ബുമിനൂറിയ പോലുള്ള അവസ്ഥകള്‍ക്ക് ഇത് കാരണമാകുമെന്നാണ് പഠനം ചൂണ്ടിക്കാണിക്കുന്നത്. ഇതു പിന്നീട് വിട്ടുമാറാത്ത വൃക്ക രോഗങ്ങള്‍ക്ക് കാരണമാകുമെന്നും പഠനത്തില്‍ പറയുന്നു്. 

ചൈന, ഇന്ത്യ തുടങ്ങി വായൂമലിനീകരണം ഏറ്റവും ഉയര്‍ന്ന തോതിലുള്ള രാജ്യങ്ങള്‍ക്ക് ഈ പഠനം ഏറെ പ്രധാനമാണെന്ന് ഗവേഷകര്‍ അഭിപ്രായപ്പെട്ടു. പതിനായിരത്തിലധികം പ്രായപൂര്‍ത്തിയായ ആളുകളില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിച്ചാണ് പഠനം നടത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com