വന്ധ്യതയ്ക്ക് എതിരായുളള ബോധവത്കരണം: ഡോ. അരവിന്ദ് ചന്ദറിന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് 

വന്ധ്യത ചികിത്സാരംഗത്തെ പ്രമുഖ ഡോക്ടറായ ഡോ. അരവിന്ദ് ചന്ദറിന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ്
വന്ധ്യതയ്ക്ക് എതിരായുളള ബോധവത്കരണം: ഡോ. അരവിന്ദ് ചന്ദറിന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് 

കോയമ്പത്തൂര്‍: വന്ധ്യത ചികിത്സാരംഗത്തെ പ്രമുഖ ഡോക്ടറായ ഡോ. അരവിന്ദ് ചന്ദറിന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ്. കോയമ്പത്തൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഈശ്വര്യ ഫെര്‍ട്ടിലിറ്റി സെന്ററിന്റെ ഡയറക്ടറാണ് അരവിന്ദ് ചന്ദര്‍. ലോകത്ത് ഏറ്റവുമധികം പുരുഷന്മാരില്‍ വന്ധ്യതയുമായി ബന്ധപ്പെട്ട് ബോധവത്കരണം നടത്തിയതിനാണ് ആദരം. 893 പുരുഷന്മാരിലാണ് അരവിന്ദ് ചന്ദറിന്റെ നേതൃത്വത്തില്‍ ബോധവത്കരണ പരിപാടി നടത്തിയത്.

വന്ധ്യതയ്ക്ക് ഒരേ ഒരു കാരണം സ്ത്രീയാണെന്നാണ് ജനം ചിന്തിക്കുന്നതെന്ന് അരവിന്ദ് ചന്ദര്‍ പറയുന്നു. എന്നാല്‍ ഇത് തെറ്റിദ്ധാരണയാണ്. പുരുഷന്മാരും സ്ത്രീകളും ഒരേ പോലെ ഇതിന് ഉത്തരവാദികളാണെന്നും ഡോക്ടര്‍ ഓര്‍മ്മിപ്പിക്കുന്നു. അതുകൊണ്ടാണ് പുരുഷന്മാരില്‍ ബോധവത്കരണം നടത്താനുളള വ്യത്യസ്തമായ ചുവടുവെയ്പിന് തയ്യാറായത്. കോയമ്പത്തൂരില്‍ ഈ രംഗത്ത് നടന്ന ആദ്യ ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു.

വന്ധ്യതയുമായി ബന്ധപ്പെട്ട് പുരുഷന്മാരില്‍ നടത്തിയ ബോധവത്കരണ പരിപാടി ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും ഇടം നേടിയിട്ടുണ്ട്.
വന്ധ്യത ചികിത്സാരംഗത്തെ മികവിന് നിരവധി അവാര്‍ഡുകളും ഡോ അരവിന്ദ് ചന്ദറിനെ തേടി എത്തിയിട്ടുണ്ട്. സിംഗപ്പൂര്‍, ജര്‍മ്മനി എന്നിവിടങ്ങളില്‍ നിന്നാണ് വന്ധ്യത ചികിത്സയില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി മികവ് നേടിയെടുത്തത്. 

രാജ്യത്ത് വന്ധ്യത ചികിത്സാരംഗത്ത്  മുന്‍പന്തിയില്‍ നില്‍ക്കുന്ന സ്ഥാപനങ്ങളില്‍ ഒന്നാണ് ഈശ്വര്യ. കേരളം ഉള്‍പ്പെടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ 22 ഇടത്ത് ഈശ്വര്യയുടെ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 30 വര്‍ഷത്തെ സേവനപാരമ്പര്യമുളള സ്ഥാപനത്തില്‍ ഐവിഎഫ് അടക്കം വന്ധ്യത ചികിത്സാരംഗത്തെ എല്ലാ നൂതന ചികിത്സാസമ്പ്രദായങ്ങളും ലഭ്യമാണ്. സ്താനാര്‍ബുദത്തില്‍ നിന്ന് രക്ഷപ്പെട്ട സ്ത്രീയില്‍ ഐവിഎഫ് ചികിത്സ നടത്തി വിജയിപ്പിച്ച ഇന്ത്യയിലെ ആദ്യ സ്ഥാപനമാണിത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com