അത്താഴം കുറച്ചുമതി, കഴിക്കേണ്ടത് എന്തൊക്കെ?

രാത്രിയില്‍ എപ്പോള്‍ ഭക്ഷണം കഴിക്കണമെന്നതും എന്തെല്ലാം കഴിക്കാമെന്നതും ഒന്ന് അറിഞ്ഞിരിക്കാം
അത്താഴം കുറച്ചുമതി, കഴിക്കേണ്ടത് എന്തൊക്കെ?

'രാജാവിനെപ്പോലെ പ്രഭാത ഭക്ഷണം കഴിക്കുക, രാജകുമാരനെപ്പോലെ ഉച്ചഭക്ഷണവും... അത്താഴമോ ഭിക്ഷക്കാരനെ പോലെ' എന്നൊരു ചൊല്ലുണ്ട്. രാത്രിഭക്ഷണം അമിതമായി കഴിക്കുന്നത് ശരീരഭാരം വര്‍ദ്ധിക്കാന്‍ കാരണമാണെന്നത് തെളിയിക്കപ്പെട്ട വസ്തുതയുമാണ്. എന്നാല്‍ രാത്രിയില്‍ എപ്പോള്‍ ഭക്ഷണം കഴിക്കണമെന്നതും എന്തെല്ലാം കഴിക്കാമെന്നതും ഒന്ന് അറിഞ്ഞിരിക്കാം.

അലസമായ ഒരു പകലാണെങ്കില്‍ പോലും ശരീരം ഉണര്‍ന്നിരിക്കുന്നതിനാല്‍ കഴിക്കുന്ന ഭക്ഷണം ശരിയായി ദഹിക്കുകയും ഭക്ഷണത്തെ ഊര്‍ജ്ജമായി മാറ്റാന്‍ സാധിക്കുകയും ചെയ്യും. അതേസമയം രാത്രിയില്‍ ശരീരം വിശ്രമത്തിത്തില്‍ ആയിരിക്കുന്നതുകൊണ്ടു ദഹനം ശരിയായ രീതിയില്‍ നടക്കില്ല. ഈ സമയം അമിത ഭക്ഷണം അകത്തു ചെല്ലുമ്പോള്‍ ശരീരത്തിന് വേണ്ട വിശ്രമവും ലഭിക്കാതെവരും.

ഉറങ്ങുന്നതിന് രണ്ട് മണിക്കൂര്‍ മുന്‍പ് ഭക്ഷണം കഴിക്കണമെന്നാണ് വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്. എട്ട് മണിയോടെ ഭക്ഷണം കഴിച്ചിരിക്കാന്‍ ശ്രദ്ധിക്കണം എന്നാണ് അവരുടെ നിര്‍ദേശം. അങ്ങനെ ചെയ്യുമ്പോള്‍ ഭക്ഷണം ദഹിക്കാന്‍ ആവശ്യമായ സമയം ഉറക്കത്തിന് മുമ്പുതന്നെ ലഭിക്കും.

കൊഴുപ്പ്, പഞ്ചസാര, കാര്‍ബോഹൈഡ്രേറ്റ് എന്നിവയുടെ അളവ് കുറഞ്ഞിരിക്കുന്ന ഭക്ഷണങ്ങളാണ് അത്താഴത്തിന് അനുയോജ്യം. സൂപ്പ്, റൊട്ടി, പച്ചക്കറി എന്നിവ അത്താഴത്തില്‍ ഉള്‍പ്പെടുത്താം. പ്രോട്ടീനും ഫൈബറും അടങ്ങിയ ഭക്ഷണമാണ് രാത്രിയില്‍ കഴിക്കേണ്ടത്. ചോറും വൈറ്റ് ബ്രെഡ്ഡുമൊക്കെ കഴിക്കുന്നതിന് പകരം റൊട്ടി ശീലമാക്കുന്നതാണ് നല്ലത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com