പ്രതിരോധശേഷി കൂട്ടാന്‍ പഴങ്ങളും ജ്യൂസുകളും ; കോവിഡിനെ ചെറുക്കാന്‍ വേറിട്ട മാര്‍ഗവുമായി ത്രിപുര സര്‍ക്കാര്‍

നഗര വികസന, ഗ്രാമ വികസന വകുപ്പുകളാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിക്കായി ഒരു കോടി രൂപയാണ് സര്‍ക്കാര്‍ നീക്കിവെച്ചിരിക്കുന്നത്
പ്രതിരോധശേഷി കൂട്ടാന്‍ പഴങ്ങളും ജ്യൂസുകളും ; കോവിഡിനെ ചെറുക്കാന്‍ വേറിട്ട മാര്‍ഗവുമായി ത്രിപുര സര്‍ക്കാര്‍


അഗര്‍ത്തല : കോവിഡ് രോഗവ്യാപനം ചെറുക്കുന്നതിന്റെ ഭാഗമായി വൈറ്റമിന്‍-സി അടങ്ങിയ ജ്യൂസുകളും പഴങ്ങളും ജനങ്ങള്‍ക്ക് വിതരണം ചെയ്യാനൊരുങ്ങി ത്രിപുര സര്‍ക്കാര്‍. പകര്‍ച്ചവ്യാധികളെ നേരിടാന്‍  ജനങ്ങളുടെ പ്രതിരോധശേഷി വര്‍ധിപ്പിക്കുക ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് മന്ത്രി രത്തന്‍ലാല്‍ നാഥ് അറിയിച്ചു.

പദ്ധതിക്കായി ഒരു കോടി രൂപയാണ് സര്‍ക്കാര്‍ നീക്കിവെച്ചിരിക്കുന്നത്. നഗര വികസന, ഗ്രാമ വികസന വകുപ്പുകളാണ് പദ്ധതി നടപ്പാക്കുന്നത്. നഗരപ്രദേശങ്ങളില്‍ എല്ലാ ശനിയാഴ്ചകളിലുമാകും സൗജന്യമായി പഴങ്ങളും ജ്യൂസുകളും വിതരണം ചെയ്യുക.

സ്വയം സഹായ സംഘങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ സഹായത്തോടെയാകും പദ്ധതി നടപ്പാക്കുകയെന്ന് മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേബ് പറഞ്ഞു. പൈനാപ്പിള്‍, നാരങ്ങ, നെല്ലിക്ക തുടങ്ങിയ വൈറ്റമിന്‍ സമ്പുഷ്ടമായ ജ്യൂസുകളാകും നല്‍കുക.

സാമൂഹിക-സാമ്പത്തിക വികാസത്തിന് ആരോഗ്യകരമായ സമൂഹം ഉണ്ടാകണമെന്ന് മുഖ്യമന്ത്രി ബിപ്ലവ് ദേബ് അഭിപ്രായപ്പെട്ടു. ഈ പദ്ധതി നടപ്പാക്കുന്നതുവഴി ഇത്തരം പഴവര്‍ഗങ്ങള്‍ കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് കാര്‍ഷികവിളകള്‍ക്ക് മികച്ച പ്രതിഫലവും ഉറപ്പാക്കപ്പെടുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com