കോവിഡ് ബാധിച്ച 62കാരന് നാല് മണിക്കൂറിലധികം നീണ്ട ഉദ്ധാരണം; അപൂര്‍വ ചികിത്സാനുഭവത്തില്‍ ഞെട്ടി ഡോക്ടര്‍മാര്‍

രക്തം കട്ടപിടിച്ചിരുന്നതിനാലാണ് രോ​ഗിയുടെ ലിംഗം ഉദ്ദരിച്ച അവസ്ഥയിലായത്
കോവിഡ് ബാധിച്ച 62കാരന് നാല് മണിക്കൂറിലധികം നീണ്ട ഉദ്ധാരണം; അപൂര്‍വ ചികിത്സാനുഭവത്തില്‍ ഞെട്ടി ഡോക്ടര്‍മാര്‍

സാധാരണഗതിയിൽ കോവിഡ്-19 രോഗബാധയുടെ ലക്ഷണങ്ങളായി പരിഗണിക്കുന്നത് ശക്തമായ പനയും തൊണ്ടവേദനയുമാണ്. എന്നാൽ ഒരു കോവിഡ് രോഗിയിൽ ഇതുവരെ കാണാത്തൊരു രോഗലക്ഷണം കണ്ടു ഞെട്ടിയിരിക്കുകയാണ് ഡോക്ടർമാർ. കൊറോണ വൈറസ് ബാധിച്ച് ആശുപത്രിയിൽ ചികിത്സ തേടിയ 62 കാരനായ രോഗിക്ക് നാല് മണിക്കൂറിൽ കൂടുതൽ നീണ്ടുനിൽക്കുന്ന ഉദ്ധാരണം അനുഭവപ്പെട്ടതാണ് ആശങ്കയുണ്ടാക്കിയത്. 

ജല​ദോഷവും വയറിളക്കവും മൂലം ആശുപത്രിയിലെത്തി മരുന്ന് വാങ്ങി മടങ്ങിയ രോ​ഗി പിന്നീട് ശക്തമായ ശ്വാസതടസ്സം അനുഭവപ്പെട്ടതിനെത്തിടർന്ന് ആശുപത്രിയിൽ അഡ്മിറ്റ് ആകുകയായിരുന്നു. സ്ഥിതി വഷളായതിനെത്തുടർന്ന് രോ​ഗിയെ വെന്റിലേറ്ററിലേക്ക് മാറ്റി. ഇതിനിടയിലാണ് രോ​ഗിയുടെ ലിംഗം ഉദ്ദരിച്ച അവസ്ഥയിലായി കാണപ്പെട്ടത്. ഈ അവസ്ഥ മാറാതെ തുടർന്നപ്പോൾ ഐസ് പാക്ക് വെച്ചെങ്കിലും ​ഗുണമുണ്ടായില്ല. പിന്നീട് രക്തദമനിയിൽ കുത്തിവയ്പ്പ് നൽകിയപ്പോഴാണ് പൂർവ്വാവസ്ഥയിൽ എത്തിയത്. 

രക്തസാമ്പിൾ പരിശോധിച്ചപ്പോൾ രക്തത്തിലെ കാർബൺ ഡയോക്സൈഡിന്റെ ആളവ് കൂടിയും ഓക്സിജൻ അളവ് ക്രമാതീതമായി കുറഞ്ഞും കാണപ്പെട്ടു. രക്തം കട്ടപിടിച്ചിരിക്കുന്ന അവസ്ഥയും ഉണ്ടായിരുന്നു. രക്തം കട്ടപിടിച്ചിരുന്നതിനാലാണ് രോ​ഗിയുടെ ലിംഗം ഉദ്ദരിച്ച അവസ്ഥയിലായത്. 

ലിംഗ ഉദ്ധാരണം നാല് മണിക്കൂറിൽ കൂടുതൽ നീണ്ടുനിൽക്കുന്നത് പ്രിയാപിസം എന്ന അവസ്ഥയ്ക്ക് കാരണമാകുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. രക്തം കട്ടപിടിച്ച് ധമനികളെയോ ഞരമ്പുകളെയോ തടയുന്നത് മാരകമായ ഹൃദയാഘാതത്തിനും മസ്തിഷ്ക്കാഘാതത്തിനും കാരണമാകും. കൊറോണ വൈറസ് ബാധിച്ച രോഗികളിൽ മൂന്നിലൊന്ന് ആളുകൾക്ക് വരെ രക്തം കട്ടപിടിക്കുന്നത് അഥവാ ത്രോംബോസിസ് എന്ന സങ്കീർണത അനുഭവപ്പെടുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com