'ക്യാച്ച് ആന്‍ഡ് കില്‍', കൊറോണ വൈറസിനെ കുരുക്കാന്‍ എയര്‍ ഫില്‍റ്റര്‍; സ്‌കൂളുകളിലും വിമാനങ്ങളിലുമടക്കം കോവിഡ് വ്യാപനം തടയും 

ഫില്‍റ്ററിലൂടെ ഒരു തവണ കടന്നുപോകുന്ന 99.8 ശതമാനം വൈറസിനെയും ഇത് നശിപ്പിച്ചെന്നാണ് പഠനത്തില്‍ പറയുന്നത്
'ക്യാച്ച് ആന്‍ഡ് കില്‍', കൊറോണ വൈറസിനെ കുരുക്കാന്‍ എയര്‍ ഫില്‍റ്റര്‍; സ്‌കൂളുകളിലും വിമാനങ്ങളിലുമടക്കം കോവിഡ് വ്യാപനം തടയും 

കോവിഡ് 19ന്റെ വ്യാപനം തടയാന്‍ ഗുണകരമാകുന്ന എയര്‍ ഫില്‍റ്റര്‍ രൂപകല്‍പ്പന ചെയ്തിരിക്കുകയാണ് ഗവേഷകര്‍. സ്‌കൂള്‍, ആശുപത്രി, ആരോഗ്യ കേന്ദ്രങ്ങള്‍ തുടങ്ങിയ അടഞ്ഞ പ്രദേശങ്ങളിലെ കോവിഡ് വ്യാപനം വലിയ തോതില്‍ നിയന്ത്രിക്കാന്‍ ഈ എയര്‍ ഫില്‍റ്ററുകള്‍ക്ക് സാധിക്കുമെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. വിമാനയാത്ര അടക്കമുള്ള പൊതുഗതാഗത മാര്‍ഗ്ഗങ്ങള്‍ക്കും ഇവ പ്രയോജനപ്പെടുത്താവുന്നതാണ്. 

ഫില്‍റ്ററിലൂടെ ഒരു തവണ കടന്നുപോകുന്ന 99.8 ശതമാനം വൈറസിനെയും ഇത് നശിപ്പിച്ചെന്നാണ് മെറ്റീരിയല്‍സ് ടുഡെ ഫിസിക്‌സ് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്. വിപണയില്‍ വാണിജ്യാടിസ്ഥാനത്തില്‍ ലഭ്യമാകുന്ന നിക്കല്‍ ഫോം ഉപയോഗിച്ചാണ് ഫില്‍റ്റര്‍ നിര്‍മ്മിച്ചിരിക്കുന്നത്. 

അന്തരീക്ഷത്തില്‍ വൈറസ് സാന്നിധ്യം മൂന്ന് മണിക്കൂറോളം നിലനില്‍ക്കുമെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് ഇത്തരത്തിലൊരു ഫില്‍റ്ററിനെക്കുറിച്ച് ചിന്തിച്ചതെന്ന് ഗവേഷകര്‍ പറഞ്ഞു. 70 ഡിഗ്രീ സെല്‍ഷസിന് മുകളില്‍ വൈറസ് ജീവിക്കില്ലെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് ഫില്‍റ്ററിന്റെ താപനില 200 ഡിഗ്രീ സെല്‍ഷ്യസിന് മുകളില്‍ ക്രിമീകരിച്ചത്. ഫില്‍റ്ററുകളുടെ ചെറു മോഡലുകള്‍ നിര്‍മ്മിക്കാനുള്ള പ്രവര്‍ത്തനമാണ് ഇപ്പോള്‍ നടക്കുന്നതെന്നും ഇത് ഓഫിസിലും മറ്റും ജോലി ചെയ്യുന്നവരെ അവരുടെ ചുറ്റുമുള്ള അന്തരീക്ഷത്തിലുള്ള വൈറസില്‍ നിന്ന് സംരക്ഷിക്കുമെന്നും ഗവേഷകര്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com