ഇറുക്കമുള്ള മാസ്‌ക് വേണ്ട, ഊരിയാലുടന്‍ മുഖം കഴുകണം; മുഖാവരണമുണ്ടാക്കുന്ന ചര്‍മ്മ രോഗങ്ങള്‍ ഒഴിവാക്കാന്‍ ചെയ്യേണ്ടത് 

വീട്ടല്‍ തന്നെ ചെയ്യാവുന്ന ചില പൊടികൈകളും മാസ്‌ക് മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഒരു പരിധിവരെ കുറയ്ക്കാന്‍ സഹായിക്കുന്നതാണ്
ഇറുക്കമുള്ള മാസ്‌ക് വേണ്ട, ഊരിയാലുടന്‍ മുഖം കഴുകണം; മുഖാവരണമുണ്ടാക്കുന്ന ചര്‍മ്മ രോഗങ്ങള്‍ ഒഴിവാക്കാന്‍ ചെയ്യേണ്ടത് 

മാസ്‌ക് ധരിക്കേണ്ടത് അനിവാര്യമാണെങ്കിലും ഇത് പല ചര്‍മ്മരോഗങ്ങള്‍ക്കും കാരണമാകുമെന്ന് അറിഞ്ഞിരിക്കേണ്ടതും മുഖ്യമാണ്. മാസ്‌കിനുള്ളില്‍ ഉഷ്ണമേറിയതും ഈര്‍പ്പമുള്ള അന്തരീക്ഷവുമായതിനാല്‍ അണുക്കള്‍ നിറയുകയും ഇതുവഴി ചര്‍മ്മത്തില്‍ മുഖക്കുരു, തടിപ്പ്, ചൊറിച്ചില്‍ തുടങ്ങിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുകയും ചെയ്യും. അതുകൊണ്ടുതന്നെ മാസ്‌ക് ധരിക്കുന്നവര്‍ പ്രത്യേകിച്ച് ദീര്‍ഘനേരം മുഖാവരണം ഉപയോഗിക്കുന്നവര്‍ ചര്‍മ്മ സംരക്ഷണം ഉറപ്പുവരുത്തേണ്ടതുണ്ട്. 

മാസ്‌ക് ധരിക്കുന്നതിന് മുമ്പും ശേഷവും മുഖം വൃത്തിയായി കഴുകുകയാണ് ആദ്യം പാലിക്കേണ്ട ശീലം. ഇതോടൊപ്പം അധികം എണ്ണമയമില്ലാത്ത മോയിസ്ചറൈസറുകള്‍ മുഖത്ത് ഉപയോഗിക്കാം. ആന്റീബാക്ടീരിയല്‍ ക്രീമുകള്‍ പതിവാക്കുന്നത് കൂടുതല്‍ സുരക്ഷിതമാണ്. വീട്ടല്‍ തന്നെ ചെയ്യാവുന്ന ചില പൊടികൈകളും മാസ്‌ക് മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഒരു പരിധിവരെ കുറയ്ക്കാന്‍ സഹായിക്കുന്നതാണ്. വെള്ളരിക്ക നേരിട്ടോ ഐസ് ക്യൂബുകളാക്കിയോ മുഖത്ത് തേക്കുന്നത് നല്ലതാണെന്ന് വിദഗ്ധര്‍ പറയുന്നു. 

ചര്‍മ്മരോഗങ്ങള്‍ ഉള്ളവര്‍ ഡിസ്‌പോസിബിള്‍ മാസ്‌കുകള്‍ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. വീണ്ടും ഉപയോഗിക്കാവുന്ന മാസ്‌ക് ധരിക്കുന്നവര്‍ കോട്ടണ്‍ മാസ്‌കുകള്‍ തിരഞ്ഞെടുക്കണമെന്നാണ് ത്വക് രോഗവിദഗ്ധര്‍ പറയുന്നത്. ഭക്ഷണത്തില്‍ വൈറ്റമില്‍ സി, കെ എന്നിവ അടങ്ങിയിട്ടുണ്ടെന്ന് ഉറപ്പാക്കുകയും വേണം. മുറുക്കമുള്ള മാസ്‌കുകള്‍ ധരിക്കുന്നത് മുഖത്ത് പാടുകള്‍ വീഴ്ത്തുകയും ചൊറുഞ്ഞു പൊട്ടലിന് കാരണമാകുകയും ചെയ്യും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com