ലോകത്തിന് ആവശ്യമായ മുഴുവന്‍ കോവിഡ് വാക്‌സിനും ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ കഴിയും; ബില്‍ ഗേറ്റ്‌സ്

നിരവധി പ്രധാന കാര്യങ്ങള്‍ ചെയ്ത ഇന്ത്യന്‍ മരുന്നു വ്യവസായ മേഖല, മറ്റു മഹാമാരികളെ പ്രതിരോധിക്കാന്‍ കൂടെ നിന്നതുപോലെ കൊറോണ വൈറസിന് എതിരായ വാക്‌സിന്‍ പരീക്ഷണത്തിലും സഹായിക്കുന്നുണ്ട്
ലോകത്തിന് ആവശ്യമായ മുഴുവന്‍ കോവിഡ് വാക്‌സിനും ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ കഴിയും; ബില്‍ ഗേറ്റ്‌സ്

ലോകത്തിന് ആവശ്യമായ കോവിഡ് 19 വാക്‌സിന്‍ ഇന്ത്യന്‍ മരുന്നു കമ്പനികള്‍ക്ക് നിര്‍മ്മിക്കാന്‍ കഴിയുമെന്ന് ബില്‍ ഗേറ്റ്‌സ്. നിരവധി പ്രധാന കാര്യങ്ങള്‍ ചെയ്ത ഇന്ത്യന്‍ മരുന്നു വ്യവസായ മേഖല, മറ്റു മഹാമാരികളെ പ്രതിരോധിക്കാന്‍ കൂടെ നിന്നതുപോലെ കൊറോണ വൈറസിന് എതിരായ വാക്‌സിന്‍ പരീക്ഷണത്തിലും സഹായിക്കുന്നുണ്ട് എന്ന് അദ്ദേഹം പറഞ്ഞു.

കോവിഡിന് എതിരായ ഇന്ത്യയുടെ പോരാട്ടത്തിനെക്കുറിച്ച് ഡിസ്‌കവറി പ്ലസില്‍ സംപ്രേഷണം ചെയ്ത ഡോക്യുമെന്ററിലിയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ഭീമമായ വലുപ്പവും ജനസംഖ്യാ വര്‍ദ്ധനവും കാരണം നിരവധി ആരോഗ്യ പ്രതിസന്ധികള്‍ ഇന്ത്യ നേരിടേണ്ടിവന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ലോകത്ത് മുഴുവന്‍ മരുന്ന് വിതരണം ചെയ്യുന്ന മരുന്നു കമ്പനികളടക്കം ഉള്ളതിനാല്‍ വലിയ ശേഷി ഇന്ത്യക്കുണ്ട്. മറ്റു രാജ്യങ്ങളില്‍ ഉത്പാദിക്കുന്നതിനെക്കാള്‍ കൂടുതല്‍ മരുന്നുകള്‍ ഉണ്ടാക്കുന്നത് ഇന്ത്യയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോലിഡ് പ്രതിരോധ വാക്‌സിന്‍ നിര്‍മ്മിക്കുന്നതിനുള്ള ലോകരാഷ്ട്രങ്ങളുടെ കൂട്ടായ്മയില്‍ ഇന്ത്യ അംഗമാതയതിനെയും ബില്‍ ഗേറ്റ്‌സ് അഭിനന്ദിച്ചു.

ബില്‍ ആന്റ് മെലിന്റ ഗേറ്റ്‌സ് ഫൗണ്ടേഷന്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ ബയോ ടെക്‌നോളജി വകുപ്പുമായി സഹകരിക്കുന്നുണ്ടെന്നും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും പ്രധാന ശാസ്ത്ര ഉപദേഷ്ടാവും നല്‍കുന്ന നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ചാണ് പ്രര്‍ത്തിക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com