കൊതുകു കടിച്ചാല്‍ കോവിഡ് വരുമോ? പഠനം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th July 2020 01:12 PM  |  

Last Updated: 18th July 2020 02:50 PM  |   A+A-   |  

CORONA

 

 

കൊതുകുകളില്‍ നിന്ന് കൊറോണ വൈറസ് പടരുമോ എന്ന സംശയം നിരവധിയാളുകളാണ് പ്രകടിപ്പിക്കുന്നത്. എന്നാല്‍  കോവിഡ് 19ന് കാരണമാകുന്ന കൊറോണ വൈറസ് കൊതുകില്‍ നിന്ന് മനുഷ്യരിലേക്ക് പടരില്ലെന്ന് കണ്ടെത്തിയിരിക്കുകയാണ് ഒരു സംഘം ഗവേഷകര്‍. കൊതുകുകള്‍ കൊറോണ വൈറസ് പടര്‍ത്തില്ലെന്ന് ലോകാരോഗ്യ സംഘടന നേരത്തെ പറഞ്ഞിട്ടുണ്ടെങ്കിലും ആദ്യമായാണ് ഇത് സംബന്ധിച്ച ഡാറ്റ പഠനം നടന്നത്. 

ഈഡിസ് ഈജിപ്തി, അല്‍ബോപിക്ടസ്, കുലക്‌സ് എന്നീ മൂന്ന് ഇനത്തില്‍പ്പെട്ട കൊതുകുകളെ ഉപയോഗിച്ചാണ് പഠനം നടത്തിയത്. കോവിഡ് ഉത്ഭവിച്ച രാജ്യമായ ചൈനയില്‍ കാണപ്പെടുന്ന മൂന്ന് ഇനമാണ് ഈ കൊതുകുകള്‍. എന്നാല്‍ ഇവയില്‍ സാഴ്‌സ് കോവ 2 വൈറസിന്റെ പകര്‍പ്പുകള്‍ ഉണ്ടാകില്ലെന്നും അതുകൊണ്ടുതന്നെ കൊതുകുകള്‍ വഴി വൈറസ് പകരില്ലെന്നുമാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്. 

സൈന്റിഫിക് റിപ്പോര്‍ട്ട്‌സ് എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. അമേരിക്കന്‍ ഗവേഷകനായ സ്റ്റീഫന്‍ ഹിഗ്ഗ്‌സും സംഘവുമാണ് പഠനം നടത്തിയത്.