കോവിഡ് 19 പകരുന്നത് അധികവും വീടിനുള്ളില്‍ വെച്ച്; ആശങ്ക ഉയര്‍ത്തി പഠന റിപ്പോര്‍ട്ട്

വീടിനകത്ത് തന്നെ കഴിയുന്നതിലൂടേയും കോവിഡ് ഭീഷണി ഉയരുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ഒരു പഠന റിപ്പോര്‍ട്ട് വരുന്നത്
കോവിഡ് 19 പകരുന്നത് അധികവും വീടിനുള്ളില്‍ വെച്ച്; ആശങ്ക ഉയര്‍ത്തി പഠന റിപ്പോര്‍ട്ട്

കോവിഡില്‍ നിന്ന് രക്ഷ നേടാനായി വീടുകളില്‍ തന്നെ കഴിയൂ എന്നാണ് സുരക്ഷാ മുന്നറിയിപ്പ്. എന്നാല്‍ വീടിനകത്ത് തന്നെ കഴിയുന്നതിലൂടേയും കോവിഡ് ഭീഷണി ഉയരുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ഒരു പഠന റിപ്പോര്‍ട്ട് വരുന്നത്. 

ദക്ഷിണ കൊറിയയില്‍ നിന്നുള്ള പകര്‍ച്ചവ്യാധികളെ കുറിച്ച് ഗവേഷണം നടത്തുന്ന വിദഗ്ധരാണ് പഠന റിപ്പോര്‍ട്ടുമായി വരുന്നത്. അമേരിക്കയിലെ സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ ഏതാനും ദിവസം മുന്‍പ് തങ്ങളുടെ പ്രസിദ്ധീകരണത്തില്‍ ഈ പഠനത്തിന്റെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തി. 

രണ്ടില്‍ അധികം അംഗങ്ങളുള്ള വീടുകളില്‍ ഒരാള്‍ക്ക് പുറത്തു നിന്ന് രോഗം കിട്ടുന്നതോടെ വീട്ടിലുള്ള മറ്റ് മുഴുവന്‍ അംഗങ്ങളിലേക്കും വൈറസ് പടരുന്നു. ഇത്തരത്തില്‍ രോഗ വ്യാപനത്തില്‍ നിന്ന് രക്ഷപെടുന്നവര്‍ ചുരുക്കമാണെന്നും ഇവരുടെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. 

നൂറില്‍ രണ്ട് പേര്‍ക്ക് വീടിന് പുറത്ത് നിന്ന്, ഉറവിടം അറിയാത്തിടത്ത് നിന്ന് രോഗം കിട്ടുമ്പോള്‍, പത്തില്‍ ഒരാള്‍ക്ക് എന്ന നിലയില്‍ രോഗം പകരുന്നത് വീട്ടിനുള്ളില്‍ വെച്ചാണ്. ഒന്നിച്ച് ഒരു സംഘത്തിന് ആകേയും രോഗം പിടിപെടുന്ന സാഹചര്യം വീട്ടിനകത്താണ് അധികവും. 

വീട്ടിനകത്ത് വെച്ച് രോഗം പകര്‍ന്ന് കിട്ടുന്നവരുടെ പ്രായവും പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നു. കൗമാരക്കാര്‍ക്കും, അറുപതുകളിലുള്ളവര്‍ക്കുമാണ് വീട്ടിലെ അംഗങ്ങളില്‍ നിന്ന് അധികവും കോവിഡ് വൈറസ് പകര്‍ന്നു കിട്ടുന്നത്. കുടുംബത്തില്‍ മറ്റുള്ളവരെ ആശ്രയിച്ച് നില്‍ക്കുന്ന രണ്ട് വിഭാഗം ഇവരാവാം എന്നതിനാലാവും ഇതെന്നും ഗവേഷകര്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com