നിർണായക വഴിത്തിരിവ്; കൊറോണ വൈറസിനെ തടയുന്ന ചെറു തന്മാത്രകളെ കണ്ടെത്തി

നിർണായക വഴിത്തിരിവ്; കൊറോണ വൈറസിനെ തടയുന്ന ചെറു തന്മാത്രകളെ കണ്ടെത്തി
നിർണായക വഴിത്തിരിവ്; കൊറോണ വൈറസിനെ തടയുന്ന ചെറു തന്മാത്രകളെ കണ്ടെത്തി

വാഷിങ്ടൻ: കോവിഡ് 19നു കാരണമാകുന്ന വൈറസിനെ തടയാനുപകരിക്കുന്ന ചെറു തന്മാത്രകളെ ശാസ്ത്രജ്ഞർ കണ്ടെത്തി. ജോർജിയ സർ‍വകലാശാലയിലെ ഗവേഷക സംഘമാണു നിർണായക കണ്ടുപിടിത്തത്തിനു പിന്നിൽ. ഗവേഷണ ഫലം എസിഎസ് ഇൻഫെക‍്ഷ്യസ് ഡിസീസസ് എന്ന ശാസ്ത്ര ജേണലിൽ പ്രസിദ്ധീകരിച്ചു.

കൊറോണ വൈറസിന്റെ ഘടനയിൽ ‘പിഎൽ പ്രോ’ (SARS-CoV-2 PLpro) എന്ന പ്രോട്ടീൻ വളരെ നിർണായകമായ സ്ഥാനം വഹിക്കുന്നുണ്ട്. വൈറസ് പെരുകുന്നതിലും രോ​ഗം ബാധിക്കുന്നവരുടെ പ്രതിരോധ വ്യവസ്ഥയെ തളർത്തുന്നതിലും ഇതു സഹായിക്കുന്നു. ഈ പ്രോട്ടീനെ നിർവീര്യമാക്കുന്ന രാസ തന്മാത്രകളാണ് ശാസ്ത്രജ്ഞർ കണ്ടെത്തിയത്. ‘നാഫ്തലീൻ ബേസ്ഡ‍് പിഎൽ പ്രോ ഇൻഹിബിറ്റേഴ്സ്’ എന്നാണ് ഈ  തന്മാത്രകൾക്ക് ശാസ്ത്രജ്ഞർ പേരിട്ടിരിക്കുന്നത്. 

രൂക്ഷ ഫലങ്ങളോ വിഷാംശമോ ഇല്ലാത്തവയാണ് ഇവ. കൊറോണ വൈറസിനെതിരായ മരുന്ന് വികസിപ്പിക്കുന്നതിൽ നിർണായകമായ വഴിത്തിരിവാണു കണ്ടെത്തലെന്നു ഗവേഷക സംഘത്തിനു നേതൃത്വം നൽകിയ ഡോ. സ്കോട് പേഗൻ വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com