കണ്ണുകൾ പിങ്ക് നിറമാകുന്നത് കോവിഡ് ലക്ഷണം; ജാ​ഗ്രത വേണമെന്ന് പഠനം, മുന്നറിയിപ്പ്

  കണ്ണുകളിലെ പിങ്ക് നിറവും ചെങ്കണ്ണും രോഗലക്ഷണത്തിന്റെ പട്ടികയിൽ ഉൾപ്പെടുത്താമെന്നാണ് പഠനത്തിൽ പറയുന്നത്
കണ്ണുകൾ പിങ്ക് നിറമാകുന്നത് കോവിഡ് ലക്ഷണം; ജാ​ഗ്രത വേണമെന്ന് പഠനം, മുന്നറിയിപ്പ്

ടൊറന്റോ: ‌കണ്ണുകൾ പിങ്ക് നിറമാകുന്നത് കോവിഡ്-19 രോഗലക്ഷണങ്ങളിൽ ഒന്നാണെന്ന് പുതിയ പഠനം. പനിയും ചുമയും ശ്വാസതടസ്സവും രോ​ഗലക്ഷണങ്ങളായി കണക്കാക്കുന്നത് പോലെതന്നെ  കണ്ണുകളിലെ പിങ്ക് നിറവും ചെങ്കണ്ണും രോഗലക്ഷണത്തിന്റെ പട്ടികയിൽ ഉൾപ്പെടുത്താമെന്നാണ് പഠനത്തിൽ പറയുന്നത്.

 ‘കനേഡിയൻ ജേണൽ ഓഫ് ഓഫ്താൽമോളജി’യിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഈ വർഷം മാർച്ചിൽ കാനഡയിലെ നേത്രരോഗാശുപത്രിയിൽ ചെങ്കണ്ണ് ഉൾപ്പെടെയുള്ള രോഗങ്ങളുമായി ചികിത്സതേടിയ 29-കാരിക്ക് പിന്നീട് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ആശുപത്രിയിൽ ചികിത്സയിലായിരുന്ന ദിവസങ്ങളിൽ ശ്വാസകോശ അസ്വസ്ഥതകൾ അധികമുണ്ടായിരുന്നില്ല. വീട്ടിലേക്ക് മടങ്ങിയ ഇവർക്ക് പിന്നീട് വൈറസ് ബാധ കണ്ടെത്തുകയായിരുന്നു.

പ്രാഥമികഘട്ടത്തിൽ ശ്വാസകോശ അസ്വസ്ഥതകളെക്കാൾ രോഗബാധിതരുടെ കണ്ണിലാകും ലക്ഷണങ്ങൾ പ്രകടമാകുകയെന്ന് കാനഡയിലെ ആൽബെർട്ട സർവകലാശാലയിലെ അസിസ്റ്റൻറ് പ്രൊഫസറായ കാർലോസ് സൊളാർട്ടി പറഞ്ഞു. ആകെയുള്ള കോവിഡ്-19 കേസുകളുടെ 15 ശതമാനത്തിലും രണ്ടാമത്തെ രോഗലക്ഷണം ചെങ്കണ്ണാണെന്ന് പഠനത്തിൽ കണ്ടെത്തിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി.  നേത്രരോഗക്ലിനിക്കുകളിലെ ആരോഗ്യപ്രവർത്തകർ മതിയായ ജാഗ്രതപാലിക്കണമെന്നും പഠനം മുന്നറിയിപ്പ് നൽകുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com