കോവിഡ് വാക്‌സിന്‍ ഒരു വര്‍ഷത്തിനുള്ളില്‍; ലോകാരോഗ്യ സംഘടന

കോവിഡ് വാക്‌സിന്‍ ഒരു വര്‍ഷത്തിനുള്ളില്‍; ലോകാരോഗ്യ സംഘടന
കോവിഡ് വാക്‌സിന്‍ ഒരു വര്‍ഷത്തിനുള്ളില്‍; ലോകാരോഗ്യ സംഘടന

ബ്രസല്‍സ്: കുറച്ചു മാസങ്ങള്‍ക്കുള്ളിലോ അല്ലെങ്കില്‍ ഒരു വര്‍ഷത്തിനുള്ളിലോ കോവിഡ് വാക്‌സിന്‍ കണ്ടെത്താന്‍ സാധിക്കുമെന്ന് ലോകാരോഗ്യ സംഘടന. ഡബ്ല്യുഎച്ഒ ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് അധനോം ഗബ്രയേസസാണ് ഇക്കാര്യം വ്യക്തമാക്കി. വാക്‌സിന്‍ നിര്‍മിക്കുന്നതിനും അതിന്റെ വിതരണത്തിലും ആഗോളതലത്തില്‍ രാജ്യങ്ങള്‍ തമ്മില്‍ സഹകരണം ആവശ്യമാണെന്നും അദ്ദേഹം അടിവരയിട്ട് ഓര്‍മിപ്പിച്ചു. 

വാക്‌സിന്‍ നിര്‍മിക്കുന്നതും അതിന്റെ വിതരണവും ഒരു വെല്ലുവിളിയാണ്. അതിന് രാഷ്ട്രീയമായ ഇച്ഛാശക്തി ആവശ്യമാണ്. പരിസ്ഥിതി, പൊതുജനാരോഗ്യം, ഭക്ഷ്യ സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട് യൂറോപ്യന്‍ പാര്‍ലമെന്റ് സംഘടിപ്പിച്ച യോഗത്തില്‍ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 

വൈറസിനെ ഇല്ലാതാക്കാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം വാക്‌സിനാണ്. ലോക വ്യാപകമായി 100ലധികം കമ്പനികള്‍ കോവിഡ് 19നായുള്ള വാക്‌സിന്‍ കണ്ടെത്താനുള്ള പരീക്ഷണത്തിന്റെ വിവിധ ഘട്ടങ്ങളിലാണുള്ളത്. ആഗോള തലത്തില്‍ രാജ്യങ്ങള്‍ തമ്മില്‍ ഐക്യത്തിലാവേണ്ടതിന്റെ പ്രാധാന്യമാണ് മാഹാമാരി പ്രതിഫലിപ്പിക്കുന്നതെന്നും ഡോ. ടെഡ്രോസ് പറഞ്ഞു. 

പ്രാഥമിക ആരോഗ്യ സംവിധാനം ശക്തിപ്പെടുത്താനും അരോഗ്യ പ്രതിസന്ധികള്‍ മറികടക്കാനുള്ള തയ്യാറെടുപ്പുകളും എല്ലാ രാജ്യങ്ങളും നടത്തണമെന്ന് ടെഡ്രോസ് കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com