കൊറോണ വൈറസ്: പേടിവേണ്ട, മുന്‍കരുതല്‍ മതി; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവ 

വേണ്ട മുന്‍കരുതലുകള്‍ എടുക്കുകയും ലക്ഷണങ്ങള്‍ അവഗണിക്കാതിരിക്കുകയും ചെയ്താല്‍ കൊറോണയെ അകറ്റി നിര്‍ത്താം
കൊറോണ വൈറസ്: പേടിവേണ്ട, മുന്‍കരുതല്‍ മതി; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവ 

കൊറോണ വൈറസ് (COVID-19) ബാധ മൂലം ലോകം ഒന്നടങ്കം ഭീതിയിലാണ്. പെട്ടെന്നു പടരുന്ന വൈറസ് ആയതിനാലാണ് ഭയപ്പാടേറുന്നത്. എന്നാല്‍ വേണ്ട മുന്‍കരുതലുകള്‍ എടുക്കുകയും ലക്ഷണങ്ങള്‍ അവഗണിക്കാതിരിക്കുകയും ചെയ്താല്‍ കൊറോണയെ അകറ്റി നിര്‍ത്താം. ചെയ്യേണ്ടതും ചെയ്യാന്‍ പാടില്ലാത്തതുമായ ചില ചെറിയ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിലൂടെതന്നെ വൈറസിനെ പ്രതിരോധിക്കാനാകും. 

കേന്ദ്ര ഇന്‍ഫോര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയമാണ് കൊറോണ ബാധ ആകുലത സൃഷ്ടിക്കുന്ന ഈ സമയത്ത് എടുക്കേണ്ട മുന്‍കരുതലുകള്‍ പങ്കുവച്ചിരിക്കുന്നത്. 

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവ

  • വ്യക്തി ശുചിത്വം പാലിക്കുക എന്നതാണ് ഏറ്റവും പ്രധാനം. 
  • ഇടയ്ക്കിടെ കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുന്നത് ശീലമാക്കണം. 
  • തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്കും വായും തൂവാലയോ മറ്റ് വസ്ത്രഭാഗങ്ങളോ ഉപയോഗിച്ച് മറയ്ക്കണം. 
  • കൈകളില്‍ അഴുക്ക് കണ്ടാല്‍ ഉടന്‍ സോപ്പ് ഉപയോഗിച്ച് കഴുകുക. അല്ലാത്ത സമയങ്ങളില്‍ ആല്‍ക്കഹോള്‍ അടങ്ങിയ ഹാന്‍ഡ്വാഷ് ഉപയോഗിച്ച് കൈകള്‍ വൃത്തിയായി സൂക്ഷിക്കുക. 
  • ഉപയോഗിച്ച ടിഷ്യൂ പേപ്പറുകളും തൂവാലകളും അലസമായി വലിച്ചെറിയരുത്. 
  • അസ്വസ്ഥതകളോ രോഗലക്ഷണങ്ങളോ കണ്ടാല്‍ ഉടന്‍ ഡോക്ടറെ സമീപിക്കുക.  

ഒഴിവാക്കണം ഇവ

  • ചുമ, പനി തുടങ്ങിയ അസുഖങ്ങള്‍ ഉള്ളവര്‍ ഒരു കാരണവശാലും മറ്റുള്ളവരുമായി അടുത്ത് ഇടപഴകരുത്.
  • പൊതു സ്ഥലങ്ങളില്‍ തുപ്പരുത്.
  • ജീവനുള്ള മൃഗങ്ങളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കണം. പച്ച മാംസമോ ശരിയായി വേവിക്കാത്ത ഇറച്ചിയോ ഭക്ഷിക്കരുത്. 
  • ഫാമുകളിലേക്കും മാര്‍ക്കറ്റുകളിലേക്കുമുള്ള യാത്രകള്‍ ഒഴിവാക്കുക. മൃഗങ്ങളെ കശാപ്പ് ചെയ്യുന്ന സ്ഥലങ്ങളിലേക്ക് നേരിട്ടെത്തരുത്. 

പ്രധാനമായും പക്ഷിമൃഗാദികളില്‍ രോഗങ്ങളുണ്ടാക്കുന്ന കൊറോണ വൈറസ്, ഇവയുമായി സഹവസിക്കുകയും അടുത്ത സമ്പര്‍ക്കം പുലര്‍ത്തുകയും ചെയ്യുന്ന മനുഷ്യരിലും രോഗകാരിയാകാറുണ്ട്. സാധാരണ ജലദോഷം മുതല്‍ വിനാശകാരിയായ ന്യൂമോണിയയും ശ്വസനത്തകരാറും വരെ കൊറോണ വൈറസ് മനുഷ്യരില്‍ ഉണ്ടാക്കുന്നു. നവജാത ശിശുക്കളിലും ഒരു വയസ്സില്‍ താഴെയുള്ള കുഞ്ഞുങ്ങളിലും ഉദരസംബന്ധമായ അണുബാധയ്ക്കും മെനിഞ്ചൈറ്റിസിനും കാരണമാകാറുണ്ട് ഈ വൈറസ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com