ആള്‍ക്കഹോള്‍ കൊറോണ വൈറസിനെ പ്രതിരോധിക്കുമോ? ചൂടു വെള്ളത്തില്‍ കുളിച്ചാല്‍ മതിയോ? വസ്തുത എന്താണ്? 

ആള്‍ക്കഹോള്‍ കൊറോണ വൈറസിനെ പ്രതിരോധിക്കുമോ? ചൂടു വെള്ളത്തില്‍ കുളിച്ചാല്‍ മതിയോ? വസ്തുത എന്താണ്? 
മദ്യപാനം ആരോഗ്യത്തിന് ഹാനികരം
മദ്യപാനം ആരോഗ്യത്തിന് ഹാനികരം

കൊറോണ വൈറസ് വ്യാപനം ശക്തമായതോടെ ഇതിനെ പ്രതിരോധിക്കാനുള്ള എല്ലാ വഴികളും ആരായുകയാണ് ജനങ്ങള്‍. ആരോഗ്യപ്രവര്‍ത്തകരും സംഘടനകളും ഊര്‍ജിതമായ പ്രചാരണ പ്രവര്‍ത്തനങ്ങളുമായി രംഗത്തുണ്ടെങ്കിലും അതിനൊപ്പം തന്നെ സജീവമാണ് വ്യാജന്മാരും. വൈറസിനെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍ എന്നവകാശപ്പെട്ട് ഇവര്‍ മുന്നോട്ടുവയ്ക്കുന്നവ പലപ്പോഴും അപകടകരവും അശാസ്ത്രീയവുമാണ്. 

മദ്യം കൊറോണ വൈറസിനെ പ്രതിരോധിക്കുമോ? പ്രതിരോധിക്കും എന്നാണ് സാമൂഹ്യ മാധ്യങ്ങളില്‍ പ്രചരിക്കുന്ന ഒരു പോസ്റ്റ് അവകാശപ്പെടുന്നത്. ആള്‍ക്കഹോള്‍ ഉപയോഗിക്കൂ, സുരക്ഷിതരായിരിക്കൂ എന്നാണ് പോസ്റ്റ് പറയുന്നത്. ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നത് ഇത് അപകടകരമാണെന്നാണ്. 

ആള്‍ക്കഹോളോ ക്ലോറിനോ ശരീരത്തില്‍ സ്േ്രപ ചെയ്യുന്നതുകൊണ്ട് വൈറസിനെ ഇല്ലാതാക്കാനാവില്ലെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. മദ്യം കുടിക്കുന്നത് ശരീരത്തില്‍ പ്രവേശിച്ച വൈറസിനെ നശിപ്പിക്കില്ല. ആള്‍ക്കഹോളോ ക്ലോറിനോ സ്‌പേ ചെയ്യുന്നതു കണ്ണുകളേയും വായയെും ദോഷകരമായി ബാധിക്കാന്‍ സാധ്യതയുണ്ടെന്നും ഡബ്ല്യൂഎച്ച്ഒ ചൂണ്ടിക്കാട്ടുന്നു.

കൈകള്‍ ശുദ്ധമായി വയ്ക്കുക എന്നതാണ് കൊറോണയെ പ്രതിരോധിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗമെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ആള്‍ക്കഹോള്‍ ബേസ്ഡ് സാനിറ്റൈസറുകള്‍ ഉപയോഗിച്ചോ സോപ്പും വെള്ളവും ഉപയോഗിച്ചോ കൈകള്‍ ഇടയ്ക്കിടെ വൃത്തിയാക്കുക. 

ചൂടുവെള്ളത്തില്‍ കുളിക്കുന്നത് കൊറോണ വൈറസിനെ തടയാനുള്ള മാര്‍ഗമല്ലെന്നും ലോകാരോഗ്യ സംഘടന പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com