വേനല്‍കാലത്ത് കൊറോണയെ പേടിക്കണ്ടേ? ചൂടുകൂടുമ്പോള്‍ വൈറസ് ഇല്ലാതാകുമെന്ന പ്രതീക്ഷ വേണ്ട, ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കാം 

ഇന്ത്യയില്‍ ആദ്യം കൊറോണ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനമായ കേരളത്തില്‍ 32 ഡിഗ്രി സെല്‍ഷ്യസ് ആണ് താപനില
വേനല്‍കാലത്ത് കൊറോണയെ പേടിക്കണ്ടേ? ചൂടുകൂടുമ്പോള്‍ വൈറസ് ഇല്ലാതാകുമെന്ന പ്രതീക്ഷ വേണ്ട, ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കാം 


 
കോ
വിഡ് 19 പരത്തുന്ന സാര്‍സ് കോവ് 2 എന്ന വൈറസ് വേനല്‍ക്കാലത്ത് ദുര്‍ബ്ബലമാകുമെന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ സത്യമല്ലെന്ന് വിദഗ്ധര്‍. ചൈനയില്‍ കൊറോണ ബാധിതരുടെ എണ്ണം കുറഞ്ഞതിന് പിന്നാലെ നടത്തിയ വിശകലനത്തിന്റെ പിന്‍ബലത്തിലാണ് ചൂട് കൂടുമ്പോള്‍ വൈറസ് നിര്‍വീര്യമാകുമെന്ന സന്ദേശം പ്രചരിക്കുന്നത്. 

അതേസമയം താപനില ഉയരുന്നതും ഉഷ്ണവുമെല്ലാം വൈറസിന്റെ വീര്യം കുറയ്ക്കുമെങ്കിലും ഇക്കാര്യത്തെ പൂര്‍ണ്ണവിശ്വാസത്തിലെടുത്ത് മുന്നോട്ട് നീങ്ങരുതെന്ന് സാംക്രമിക രോഗവിദഗ്ധര്‍ പറയുന്നു. പകര്‍ച്ചപ്പനി, ജലദോഷം പോലെയുള്ള അസുഖങ്ങളെ ഇത്തരം കാലാവസ്ഥാ വ്യതിയാനങ്ങള്‍ തടയുന്നതുപോലെ പുതിയ വൈറസിനെ തടയാന്‍ കഴിയണമെന്നില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി. 

തണുപ്പുള്ള പ്രദേശങ്ങളില്‍ താപനില ഒരു ഡ്രിഗ്രി സെല്‍ഷ്യസ് ഉയരുമ്പോള്‍ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നവരുടെ എണ്ണത്തില്‍ 0.83വര്‍ദ്ധനവ് ഉണ്ടാകുമെന്ന് ചൈനയില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഉയര്‍ന്ന താപനിലയുള്ള പ്രദേശങ്ങളില്‍ ശരാശരിയില്‍ നിന്ന് ഒരു ഡിഗ്രീ സെല്‍ഷ്യസ് ഉയരുമ്പോള്‍ രോഗം റിപ്പോര്‍ട്ട് ചെയ്യുന്നതിതില്‍ 0.86 കുറവും ഉണ്ടായിട്ടുണ്ട്. ഇന്ത്യയില്‍ ആദ്യം കൊറോണ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനമായ കേരളത്തില്‍ 32 ഡിഗ്രി സെല്‍ഷ്യസ് ആണ് താപനില. 

പകര്‍ച്ചപ്പനി പോലെ വേനല്‍കാലത്ത് കൊറോണ അപ്രത്യക്ഷമാകുമെന്ന ചിന്താഗതി തെറ്റാണെന്നും അത്തരത്തിലൊരു ധാരണയിലേക്ക് എത്താന്‍ കഴിയില്ലെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. താപനിലയില്‍ മാത്രം ആശ്രയിച്ച് ഇക്കാര്യത്തില്‍ ഒരു നിഗമനത്തിലേക്ക് എത്താനാകില്ല. അതിനാല്‍ പരിശോധനയും ഐസൊലേഷനും പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നതും തന്നെയാണ് രോഗത്തെ ചെറുക്കാനുള്ള വഴികള്‍. സാര്‍സ് കോവ് 2 വൈറസിന്റെ സ്വഭാവത്തെക്കുറിച്ച് വളരെ കുറച്ച് അനുമാനങ്ങള്‍ മാത്രമേ നിലവില്‍ ലഭ്യമായിട്ടൊള്ളു. അതുകൊണ്ടുതന്നെ വൈറസ് ഏത് രീതിയില്‍ പ്രതികരിക്കുമെന്ന് നിര്‍ണ്ണയിക്കാനാകില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com