ഒരു ചെറിയ ജലദോഷമല്ലേ! നിസാരമാക്കണ്ട, പത്ത് ദിവസം കരുതല്‍ വേണം; കൊറോണ പരത്തുന്നത് നേരിയ ലക്ഷണങ്ങള്‍ ഉള്ളവര്‍ 

ചെറിയ ലക്ഷണങ്ങള്‍ മാത്രമുള്ള രോഗികളില്‍ നിന്നാണ് വൈറസ് ഏറ്റവും എളുപ്പത്തില്‍ പകരുന്നതെന്ന് പഠനം
ഒരു ചെറിയ ജലദോഷമല്ലേ! നിസാരമാക്കണ്ട, പത്ത് ദിവസം കരുതല്‍ വേണം; കൊറോണ പരത്തുന്നത് നേരിയ ലക്ഷണങ്ങള്‍ ഉള്ളവര്‍ 

ചെറിയ ലക്ഷണങ്ങള്‍ മാത്രമുള്ള പുതിയ കൊവിഡ് 19 രോഗികളില്‍ നിന്നാണ് വൈറസ് ഏറ്റവും എളുപ്പത്തില്‍ പകരുന്നതെന്ന് പുതിയ പഠനം. ദിവസങ്ങള്‍ പിന്നിട്ട് രോഗം കുറയുന്തോറും രോഗിയില്‍ നിന്നുള്ള വൈറസ് വ്യാപനവും കുറയും. എന്നാല്‍ നിങ്ങളില്‍ രോഗം മൂര്‍ച്ഛിച്ചില്ലെങ്കിലും വൈറസ് മറ്റൊരാളിലേക്ക് പകരാതിരിക്കില്ല എന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. 

അതുകൊണ്ടുതന്നെ ചെറിയ രോഗലക്ഷണങ്ങളുമായി വീടുകളില്‍ ഐസൊലേഷനില്‍ കഴിയുന്നവര്‍ കൂടുതല്‍ ജാഗ്രത കാണിക്കണമെന്ന് ഗവേഷകര്‍ നിര്‍ദേശിക്കുന്നു. രോഗലക്ഷണങ്ങള്‍ കാണുന്ന രോഗികള്‍ ആദ്യ പത്ത് ദിവസം കൃത്യമായ മുന്‍കരുതല്‍ എടുക്കണമെന്നും പഠനത്തില്‍ പറയുന്നു. എട്ടാം ദിവസം മുതല്‍ ചെറിയ രോഗലക്ഷണങ്ങള്‍ ഉള്ളവരില്‍ നിന്ന് വൈറസ് പകരില്ലെന്നാണ് കണ്ടെത്താന്‍ കഴിഞ്ഞത്. 

നിലവിലെ പഠനത്തിന്റെ അടിസ്ഥാനത്തില്‍ രോഗലക്ഷണം കാണിച്ച് 10 ദിവസങ്ങള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം മാത്രമേ വീട്ടിലെ ഐസൊലേ്ഷന്‍ ഉറപ്പാക്കികൊണ്ട് രോഗിയെ ഡിസ്ചാര്‍ജ്ജ് ചെയ്യാവൂ. രോഗികളുടെ തൊണ്ടയില്‍ നിന്നും മൂക്കില്‍ നിന്നും രക്തത്തില്‍ നിന്നും സാംപിളുകള്‍ ശേഖരിച്ച് പരിശോധിച്ച ശേഷമാണ് ഇത്തരത്തിലൊരു കണ്ടെത്തലിലേക്ക് എത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com