മൃതദേഹത്തിലെ കൊറോണ വൈറസ് സാന്നിധ്യം എത്രനേരം? പഠനത്തിനായി പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ ഡോക്ടര്‍മാര്‍  

മൃതദേഹത്തില്‍ നിന്ന് രോഗബാധ പടരുമോയെന്നും ഈ പഠനത്തിലൂടെ കണ്ടെത്തും
മൃതദേഹത്തിലെ കൊറോണ വൈറസ് സാന്നിധ്യം എത്രനേരം? പഠനത്തിനായി പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ ഡോക്ടര്‍മാര്‍  

മൃതദേഹത്തില്‍ കൊറോണ വൈറസ് സാന്നിധ്യം എത്രനേരമുണ്ടാകുമെന്ന് കണ്ടെത്താനുള്ള പഠനം നടത്താനൊരുങ്ങി എയിംസ് ഡോക്ടര്‍മാര്‍. കോവിഡ് 19 ബാധിച്ച് മരിച്ചയാളുടെ പോസ്റ്റ്‌മോര്‍ട്ടം വിശകലനം ചെയ്താണ് പഠനം നടത്തുന്നത്. മൃതദേഹത്തില്‍ നിന്ന് രോഗബാധ പടരുമോയെന്നും ഈ പഠനത്തിലൂടെ കണ്ടെത്തും. ഡല്‍ഹി എയിംസ് ആശുപത്രിയിലെ ഡോക്ടര്‍മാരാണ് പഠനം നടത്തുന്നത്. 

കൊറോണ വൈറസ് എങ്ങനെ മനുഷ്യ ശരീരത്തിലെ അവയവങ്ങളെ ബാധിക്കുന്നു എന്ന് കണ്ടെത്താനും പഠനം ഉപകരിക്കുമെന്ന് ഫോറന്‍സിക് വിഭാഗം മേധാവി ഡോ. സുധീര്‍ ഗുപ്ത പറഞ്ഞു. 'ഇത്തരത്തിലുള്ള ആദ്യത്തെ പഠനമാണ് ഇത്. അതുകൊണ്ടുതന്നെ വളരെയധികം തയ്യാറെടുപ്പുകള്‍ ആവശ്യമാണ്. മനുഷ്യ ശരീരത്തിലെ വൈറസിന്റെ പെരുമാറ്റം മനസ്സിലാക്കാന്‍ ഇത് സഹായിക്കും. അതോടൊപ്പം തന്നെ അവയവങ്ങളെ ഇത് ഏത് തരത്തില്‍ ബാധിക്കുമെന്നും ഇതുവഴി കണ്ടെത്താനാകും. പ്രധാനമായും മൃതദേഹത്തില്‍ എത്രസമയം വരെ കൊറോണ വൈറസ് സാന്നിധ്യം ഉണ്ടാകുമെന്ന് കണ്ടെത്തുകയാണ് ലക്ഷ്യം', അദ്ദേഹം പറഞ്ഞു. 

ഐസിഎംആര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ച് നോണ്‍ ഇന്‍വേസീവ് രീതിയിലായിരിക്കും പോസ്റ്റുമോര്‍ട്ടം നടത്തുക. പോസ്റ്റുമോര്‍ട്ടം നടത്തുന്നവര്‍ക്കും സംഘത്തിലെ മറ്റ് അംഗങ്ങള്‍ക്കും രോഗം പടരാതിരിക്കാനാണ് ഇത്. ഇതുവരെയുള്ള ശാസ്ത്രീയ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ മൃതദേഹത്തിലെ വൈറസ് സാന്നിധ്യം സമയം കഴിയുന്തോറും കുറയും എന്നാണ് പറയപ്പെടുന്നത്. അതേസമയം വൈറസ് നിഷ്‌ക്രിയമാകാനെടുക്കുന്ന സമയ പരിധി പ്രഖ്യാപിച്ചിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com