മാസ്‌ക് വീട്ടിലും വേണം; രോഗത്തെ പ്രതിരോധിക്കുന്നതില്‍ 79 ശതമാനം ഫലപ്രദം, പഠനം

മാസ്‌ക് വീട്ടിലും വേണം; രോഗത്തെ പ്രതിരോധിക്കുന്നതില്‍ 79 ശതമാനം ഫലപ്രദം, പഠനം
മാസ്‌ക് വീട്ടിലും വേണം; രോഗത്തെ പ്രതിരോധിക്കുന്നതില്‍ 79 ശതമാനം ഫലപ്രദം, പഠനം

കോവിഡിനെ ഫലപ്രദമായി പ്രതിരോധിക്കാന്‍ വീട്ടിനുള്ളിലും മുഖാവരണം ഉപയോഗിക്കണമെന്ന് പഠനം. ചൈനയില്‍ കോവിഡ് ബാധിതര്‍ക്കിടയില്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍.

വീട്ടിനുള്ളില്‍ മാസ്‌ക് ഉപയോഗിക്കുന്നത് കോവിഡ് വ്യാപിക്കുന്നതു തടയുന്നതില്‍ 79 ശതമാനം ഫലപ്രദമാണെന്നാണ് പഠനം പറയുന്നത്. വീട്ടില്‍ ആദ്യത്തെയാള്‍ക്ക് രോഗ ലക്ഷണങ്ങള്‍ വരുന്നതിനു മുമ്പു തന്നെ മാസ്‌ക് ഉപയോഗിച്ചു തുടങ്ങിയാല്‍ മാത്രമേ ഫലം കാണൂവെന്നും പഠനം പറയുന്നു. രോഗലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയതിനു ശേഷം മാസ്‌ക് ഉപയോഗിക്കുന്നതുകൊണ്ടു കാര്യമില്ലെന്നാണ് ബെയ്ജിങ് റിസര്‍ച്ച് സെന്റര്‍ ഫോര്‍ പ്രിവന്റിവ് മെഡിസിന്‍ നടത്തിയ പഠനം പറയുന്നത്.

ചൈനയിലെ അനുഭവം വച്ച് രോഗ വ്യാപനം കൂടുതല്‍ നടന്നത് വീടുകളിലാണ്. ഇത്തരത്തില്‍ രോഗവ്യാപനം കണ്ടെത്തിയ 124 കുടുംബങ്ങളില്‍നിന്നുള്ള 460 പേരിലാണ് പഠനം നടത്തിയത്. 124 കുടുംബങ്ങളിലെ 41ലും സെക്കന്‍ഡറി ട്രാന്‍സ്മിഷന്‍ ഉണ്ടായിട്ടുണ്ട്. 77 പേര്‍ക്കാണ് ഇത്തരത്തില്‍ രോഗം വന്നത്. അണുനശീകരണികള്‍ ഉപയോഗിക്കുക, ഒരു മീറ്റര്‍ അകലം പാലിക്കുക, ജനലുകള്‍ തുറന്നിടുക എന്നീങ്ങനെയുള്ള രീതികള്‍ പിന്തുടര്‍ന്നവര്‍ക്ക്, കുടുംബാംഗങ്ങളുടെ എണ്ണം കൂടുതല്‍ ആയിരുന്നിട്ടുകൂടി രോഗം വ്യാപനം കുറവാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com