കോവിഡിനേക്കാള്‍ മാരകം ; അടുത്ത മഹാമാരി കോഴികളില്‍ നിന്ന് ; ലോകജനസംഖ്യയുടെ പകുതിയിലേറെ തുടച്ചുനീക്കപ്പെടും ; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞന്‍

800 കോടിവരുന്ന ലോകജനതയെ ആകെ ബാധിക്കുന്ന ആ മഹാമാരി കോവിഡിനേക്കാള്‍ 100 മടങ്ങ് അപകടകാരിയാകുമെന്നും ഗ്രെഗര്‍
കോവിഡിനേക്കാള്‍ മാരകം ; അടുത്ത മഹാമാരി കോഴികളില്‍ നിന്ന് ; ലോകജനസംഖ്യയുടെ പകുതിയിലേറെ തുടച്ചുനീക്കപ്പെടും ; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞന്‍

ന്യൂയോര്‍ക്ക്: ലോകത്തെ ആശങ്കയിലാക്കി കോവിഡ് വൈറസ് പടരുന്നതിനിടെ, ഇപ്പോള്‍ പടര്‍ന്നുപിടിക്കുന്നത് ഒന്നുമല്ലെന്നും അതിനേക്കാള്‍ വലിയ വൈറസ് വരാനിരിക്കുന്നതായും ശാസ്ത്രജ്ഞന്റെ വെളിപ്പെടുത്തല്‍. ലോകത്തെ ആകെ ജനസംഖ്യയുടെ പകുതിയോളം പേരെ ഭൂമിയില്‍ നിന്നും തുടച്ചുനീക്കാന്‍ തക്ക പ്രഹരശേഷിയുള്ള വന്‍ മഹാമാരിക്ക് മുന്നോടിയായുള്ള സൂചന മാത്രമാണ് കോവിഡെന്നാണ് അമേരിക്കന്‍ ​ഗവേഷകനായ ഡോ. മൈക്കിള്‍ ഗ്രെഗര്‍ പറയുന്നത്.

'ഹൗ ടു സര്‍വൈവ് എ പാന്‍ഡമിക് '  എന്ന പുസ്തകത്തിലാണ് ഡോ. മൈക്കിള്‍ ഗ്രെഗര്‍ പുതിയ വെളിപ്പെടുത്തല്‍ നടത്തിയിട്ടുള്ളത്.  കോഴികളില്‍നിന്നാകാം അടുത്ത വൈറസ് വ്യാപനം ഉണ്ടാവുകയെന്നാണ് ഇദ്ദേഹത്തിന്റെ പ്രവചനം. 800 കോടിവരുന്ന ലോകജനതയെ ആകെ ബാധിക്കുന്ന ആ മഹാമാരി കോവിഡിനേക്കാള്‍ 100 മടങ്ങ് അപകടകാരിയാകുമെന്നും ഗ്രെഗര്‍ പറയുന്നു.

നിലവില്‍ വ്യാപിച്ചിരിക്കുന്ന കോവിഡ്19 കാറ്റഗറി രണ്ട് അല്ലെങ്കില്‍ മൂന്ന് ഗണത്തില്‍ പെടുത്താവുന്ന മഹാമാരിയാണ്. മരണനിരക്ക് ഒരു ശതമാനത്തില്‍ താഴെ മാത്രം. എന്നാല്‍ ഇനി വരുന്നത് കാറ്റഗറി അഞ്ചില്‍പ്പെടുന്നതാകും. ഫാമുകളില്‍ അനാരോഗ്യപരമായ സാഹചര്യത്തില്‍ വളരുന്ന കോഴികളില്‍ നിന്നാകും വൈറസ് ബാധയുണ്ടാകുക. രോഗം ബാധിച്ച രണ്ടു പേരില്‍ ഒരാള്‍ ഉറപ്പായും മരിക്കുമെന്ന് ഡോ. ഗ്രെഗര്‍ അഭിപ്രായപ്പെട്ടു.

മൃഗങ്ങളുമായുള്ള മനുഷ്യന്റെ അക്രമാസക്തമായ ഇടപഴകലാണ് രോഗങ്ങള്‍ക്ക് കാരണമായിത്തീരുക. മൃഗങ്ങളെ പരിപാലിക്കുന്നതും, കൊന്നു നതിന്നുന്നതുമെല്ലാം മഹാമാരികളോടുള്ള പ്രതിരോധത്തില്‍ മനുഷ്യനെ ദുര്‍ബലമാക്കുന്നു. ക്ഷയരോഗത്തിന് കാരണമായ ട്യൂബര്‍കുലോസിസ് ബാക്ടീരിയ ആടുകളില്‍നിന്നാണ് മനുഷ്യരിലേക്ക് പകര്‍ന്നത്. വസൂരിക്ക് കാരണമായ വൈറസ് ഒട്ടകങ്ങളില്‍നിന്നും കുഷ്ഠരോഗം പോത്തുകളില്‍നിന്നുമാണ് മനുഷ്യരിലേക്ക് എത്തിയത്.

വില്ലന്‍ ചുമയ്ക്ക് കാരണം പന്നികളില്‍നിന്ന് മനുഷ്യനിലേക്ക് കടന്നുകയറിയ ബാക്ടീരിയ ആണ്. ടൈഫോയിഡ് കോഴികളില്‍നിന്നും ജലദോഷത്തിന് കാരണമായ വൈറസ് കന്നുകാലികള്‍, കുതിരകള്‍ എന്നിവയില്‍നിന്നുമാണ് മനുഷ്യനിലേക്കെത്തിയത്. 20ാം നൂറ്റാണ്ടില്‍ പക്ഷിപ്പനി പലപ്പോഴായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.  ഇത് പുതിയൊരു വൈറസിലേക്കുള്ള പരിവര്‍ത്തന ശ്രമങ്ങളാണെന്നും ഗ്രെഗര്‍ തന്റെ പുസ്തകത്തില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com