വാക്സിൻ പ്രതിരോധം മാത്രമാണ്; കോവിഡിനുള്ള മരുന്നല്ല; ജാ​ഗ്രത തുടരണമെന്ന മുന്നറിയിപ്പുമായി ഡബ്ല്യുഎച്ഒ

വാക്സിൻ പ്രതിരോധം മാത്രമാണ്; കോവിഡിനുള്ള മരുന്നല്ല; ജാ​ഗ്രത തുടരണമെന്ന മുന്നറിയിപ്പുമായി ഡബ്ല്യുഎച്ഒ
വാക്സിൻ പ്രതിരോധം മാത്രമാണ്; കോവിഡിനുള്ള മരുന്നല്ല; ജാ​ഗ്രത തുടരണമെന്ന മുന്നറിയിപ്പുമായി ഡബ്ല്യുഎച്ഒ

ജെനീവ: വാക്‌സിൻ വരുന്നതോടെ കോവിഡ് 19 ഇല്ലാതാകില്ലെന്ന മുന്നറിയിപ്പുമായി‌ ലോകാരോഗ്യ സംഘടന. നിലവിൽ കോവിഡിനെ പ്രതിരോധിക്കാൻ അവലംബിക്കുന്ന വിവിധ മാർഗങ്ങളുടെ കൂട്ടത്തിലേക്ക് ഏറ്റവും പ്രയോജനപ്രദമായ ഒരു പ്രതിരോധ മാർഗമെന്നോണം വാക്‌സിൻ കൂടി ഉൾച്ചേരും. എന്നാൽ അതുകൊണ്ട് മാത്രം രോഗത്തെ എളുപ്പത്തിൽ തുടച്ചുനീക്കാമെന്ന ചിന്ത വേണ്ടെന്നും ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അധനോം ഗബ്രിയേസിസ് പറഞ്ഞു. 

'കോവിഡ് പ്രതിരോധത്തിന് നമ്മുടെ പക്കൽ നിലവിലുള്ള ഉപാധികളുടെ കൂട്ടത്തിലേക്കാണ് വാക്‌സിനും വരുന്നത്. എന്നാൽ ഇപ്പറഞ്ഞ മറ്റ് ഉപാധികൾക്കെല്ലാം പകരമായി നിൽക്കാൻ തത്കാലം വാക്‌സിന് കഴിയില്ല. കോവിഡ് മഹാമാരിയെ അവസാനിപ്പിക്കാനോ പിടിച്ചുകെട്ടാനോ വാക്‌സിൻ കൊണ്ട് മാത്രം സാധിക്കുകയുമില്ല'- ടെഡ്രോസ് അധനോം പറഞ്ഞു.

'കോവിഡ് വാക്‌സിൻ എത്തിയാൽ തന്നെ ആദ്യഘട്ടത്തിൽ അതിന്റെ വിതരണം പരിമിതമായിരിക്കും. ആരോഗ്യ പ്രവർത്തകർ, പ്രായമായവർ, മറ്റ് മാനദണ്ഡങ്ങൾ വച്ച് പട്ടികപ്പെടുത്തിയവർ തുടങ്ങിയ വിഭാഗത്തിനാണ് വാക്‌സിൻ ആദ്യം നൽകുക. തീർച്ചയായും കോവിഡ് മരണങ്ങൾ കുറയ്ക്കാനും ആരോഗ്യ വകുപ്പുകൾക്ക് സ്ഥിതിഗതികൾ നിയന്ത്രണത്തിന് കീഴിലാക്കാനും ഇത് സഹായിക്കും. എന്നാൽ കോവിഡ് രോഗികളെ കണ്ടെത്തുക, ഐസൊലേറ്റ് ചെയ്യുക, ഇവരുമായി സമ്പർക്കത്തിലേർപ്പെട്ടവരെ കണ്ടെത്തുക തുടങ്ങിയ നടപടിക്രമങ്ങൾ ഇനിയും നാം തുടരേണ്ടതുണ്ട്'- അധനോം ഓർമ്മിപ്പിക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com