കോവിഡ് വാക്‌സിന്‍ എന്ന്? ഒക്ടോബര്‍ നിര്‍ണായകം, അവസാനഘട്ടം ഈ മാസം  

വാക്സിൻ പരീക്ഷണങ്ങളിൽ മുൻനിരയിലുള്ള മിക്കതും അവസാനഘട്ടത്തിലേയ്ക്ക് കടന്ന സാഹചര്യത്തിൽ ഒക്ടോബർ മാസം ഗവേഷണത്തിൽ നിർണായകമാണ്
കോവിഡ് വാക്‌സിന്‍ എന്ന്? ഒക്ടോബര്‍ നിര്‍ണായകം, അവസാനഘട്ടം ഈ മാസം  

നോവൽ കൊറോണ വൈറസിനെതിരെ പ്രവർത്തിക്കുന്ന വാക്സിൻ എന്നു ലഭ്യമാകുമെന്ന ചോദ്യത്തിന് ഉത്തരം കിട്ടാൻ ഇനി ആഴ്ചകൾ മാത്രം ബാക്കി. ലോകത്ത് നടക്കുന്ന വാക്സിൻ പരീക്ഷണങ്ങളിൽ മുൻനിരയിലുള്ള മിക്കതും അവസാനഘട്ടത്തിലേയ്ക്ക് കടന്ന സാഹചര്യത്തിൽ ഒക്ടോബർ മാസം ഗവേഷണത്തിൽ നിർണായകമാണ്. ഫൈസർ, മോഡേണ തുടങ്ങിയ കമ്പനികളെങ്കിലും രണ്ടാം ഘട്ട ക്ലിനിക്കൽ പരീക്ഷണഫലം ഈ മാസം പുറത്തു വിട്ടേക്കും. 

അടുത്തവര്‍ഷം മാര്‍ച്ച്-ഏപ്രില്‍ മാസത്തോടെ വാക്‌സിന്‍ എത്തുമെന്നാണ് വിദഗ്ധര്‍ പറയുന്നതെങ്കിലും ഈ വര്‍ഷം അവസാനത്തോടെ മൊഡേണ പോലുള്ളവ എത്തുമെന്നാണ് മരുന്ന് കമ്പനികളുടെ പ്രതീക്ഷ. ഫൈസർ നിര്‍മ്മിക്കുന്ന വാക്‌സിനും ഈ മാസം അമേരിക്കന്‍ ഫുഡ് ആന്‍ഡ് ഡ്രഗ്ഗ്‌സ് അഡ്മിനിസ്‌ട്രേഷന്റെ അനുമതിക്ക് അയക്കും എന്നാണ് റിപ്പോര്‍ട്ട്. 

നിലവില്‍ 182 വാക്‌സിന്‍ നിര്‍മ്മാതാക്കളാണ് പ്രീ-ക്ലിനിക്കല്‍ ട്രയല്‍ ഘട്ടത്തില്‍ എത്തിനില്‍ക്കുന്നത്. ഇതില്‍ 36 എണ്ണം ക്ലിനിക്കല്‍ ഘട്ടത്തിലും ഒന്‍പതെണ്ണം മനുഷ്യരിലെ പരീക്ഷണത്തിന്റെ അവസാന ഘട്ടത്തിലുമാണ്. ഇന്ത്യയില്‍ രണ്ട് വാക്‌സിനുകളാണ് പരീക്ഷണത്തിന്റെ അവസാന ഘട്ടത്തിലേക്ക് അടുക്കുന്നത്. ഇതല്‍ ഓക്‌സ്ഫര്‍ഡിന്റെ വാക്‌സിന്‍ അടുത്ത വര്‍ഷം ജനുവരി മുതല്‍ ലഭ്യമാകുമെന്ന് കരുതുന്നതായി കേന്ദ്ര ആരോഗ്യ വിഭാഗം അറിയിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com