അടുത്ത വര്‍ഷം പകുതി വരെ വാക്‌സിന്‍ പ്രതീക്ഷ വേണ്ട ; പ്രതിരോധനടപടികള്‍ തുടരണമെന്ന് ലോകാരോഗ്യ സംഘടന

ക്ലിനിക്കല്‍ ട്രയലുകളിലെ കാന്‍ഡിഡേറ്റ് വാക്‌സിനുകളൊന്നും ഇതുവരെ 50% എങ്കിലും ഫലപ്രാപ്തിയുടെ വ്യക്തമായ സൂചന നല്‍കിയിട്ടില്ല
അടുത്ത വര്‍ഷം പകുതി വരെ വാക്‌സിന്‍ പ്രതീക്ഷ വേണ്ട ; പ്രതിരോധനടപടികള്‍ തുടരണമെന്ന് ലോകാരോഗ്യ സംഘടന


ജനീവ : അടുത്ത വര്‍ഷം പകുതി വരെ കോവിഡ് വാക്‌സിനുകളുടെ വ്യാപക ഉപയോഗം പ്രതീക്ഷിക്കാനാകില്ലെന്ന് ലോകാരോഗ്യ സംഘടന. വാക്‌സിനുകള്‍ പ്രതീക്ഷിച്ചിരിക്കാതെ പ്രതിരോധം ശക്തമാക്കാന്‍ രാജ്യങ്ങള്‍ ശ്രമിക്കണമെന്നും ലോകാരോഗ്യ സംഘടനാ വക്താവ് ആവശ്യപ്പെട്ടു. പരിശോധനകളും രോഗം പടരുന്നത് തടയാനുള്ള സുരക്ഷാ മുന്‍കരുതലുകളും ഫലപ്രദമായി നടപ്പിലാക്കാനും ഡബ്ലിയു എച്ച് ഒ വക്താവ് മാര്‍ഗരറ്റ് ഹാരിസ് നിര്‍ദേശിച്ചു. 


അഡ്വാന്‍സ്ഡ് ക്ലിനിക്കല്‍ ട്രയലുകളിലെ കാന്‍ഡിഡേറ്റ് വാക്‌സിനുകളൊന്നും ഇതുവരെ ലോകാരോഗ്യ സംഘടന ആവശ്യപ്പെടുന്ന 50% എങ്കിലും ഫലപ്രാപ്തിയുടെ വ്യക്തമായ സൂചന നല്‍കിയിട്ടില്ലെന്ന് മാര്‍ഗരറ്റ് ഹാരിസ് പറഞ്ഞു. റഷ്യ കോവിഡ് വാക്‌സിന്‍ ഉപയോഗത്തിന് അനുമതി നല്‍കുയും, അമേരിക്ക അടുത്ത മാസം കോവിഡ് വാക്‌സിന്‍ ഇറക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനാ വക്താവിന്റെ വിശദീകരണം.  

ഒക്ടോബര്‍ അവസാനത്തോടെ കോവിഡിനെതിരെ വാക്‌സിന്‍ വിതരണത്തിന് തയ്യാറാകുമെന്നാണ് യുഎസ് പബ്ലിക് ഹെല്‍ത്ത് ഉദ്യോഗസ്ഥരും ഫൈസറും അറിയിച്ചിട്ടുള്ളത്. എന്തായാലും അടുത്ത വര്‍ഷം പകുതി വരെ കോവിഡ് വാക്‌സിനുകളുടെ വ്യാപക ഉപയോഗം പ്രതീക്ഷിക്കാനാകില്ല. കോവിഡിന്റെ മൂന്നാം ഘട്ടം കൂടുതല്‍ സമയമെടുക്കും, കാരണം വാക്‌സിന്‍ എത്രത്തോളം സംരക്ഷിതമാണെന്ന് നാം കാണേണ്ടതുണ്ട്, മാത്രമല്ല ഇത് എത്രത്തോളം സുരക്ഷിതമാണെന്ന് വിലയിരുത്തേണ്ടതുണ്ടെന്നും മാര്‍ഗരറ്റ് ഹാരിസ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com