'പ്രതീക്ഷകളുടെ വേഗം കൂടുന്നു'- ചൈനീസ് വാക്‌സിന്‍ നവംബറോടെ പൊതുജനങ്ങളിലേക്ക്

'പ്രതീക്ഷകളുടെ വേഗം കൂടുന്നു'- ചൈനീസ് വാക്‌സിന്‍ നവംബറോടെ പൊതുജനങ്ങളിലേക്ക്
'പ്രതീക്ഷകളുടെ വേഗം കൂടുന്നു'- ചൈനീസ് വാക്‌സിന്‍ നവംബറോടെ പൊതുജനങ്ങളിലേക്ക്

ബെയ്ജിങ്: കോവിഡ് മഹാമാരി ലോകം മുഴുവന്‍ പടര്‍ന്നു പിടിക്കുന്നത് തുടരുന്നതിനിടെ ആളുകള്‍ വാക്‌സിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. ലോകത്തിന്റെ വിവിധയിടങ്ങളില്‍ ഇതിന്റെ പരീക്ഷണങ്ങള്‍ രണ്ടും മൂന്നും ഘട്ടത്തിലേക്ക് കടന്നിട്ടുണ്ടെങ്കിലും വലിയ പ്രത്യാശ നല്‍കുന്ന റിപ്പോര്‍ട്ടുകളൊന്നും വന്നിരുന്നില്ല.

അതിനിടെ പ്രതീക്ഷകള്‍ കൂടുതല്‍ ഉയരത്തിലേക്ക് എത്തുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ ചൈനയില്‍ നിന്ന് പുറത്തു വരുന്നത്. കോവിഡിനെതിരെ തങ്ങള്‍ കണ്ടെത്തിയ വാക്‌സിന്‍ പരീക്ഷണ ഘട്ടങ്ങളെല്ലാം വിജയകരമായി പൂര്‍ത്തിയാക്കി പൊതുജനങ്ങള്‍ക്ക് വിതരണം ചെയ്യാന്‍ തയ്യാറെടുക്കുകയാണെന്ന് ചൈനീസ് അധികൃതര്‍ വെളിപ്പെടുത്തി.

നവംബര്‍ മാസത്തോടെ വാക്‌സിന്‍ പൊതുജനങ്ങള്‍ക്ക് നല്‍കാന്‍ സാധിക്കുമെന്ന് ചൈനീസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ (സിഡിസി) അധികൃതര്‍ വ്യക്തമാക്കി. രാജ്യത്ത് നാല് വാക്‌സിനുകളാണ് വികസിപ്പിക്കുന്നത്. അതില്‍ മൂന്നെണ്ണം ഏതാണ്ട് പരീക്ഷണങ്ങള്‍ അവസാന ഘട്ടത്തിലുള്ളവയാണ്. അവ ആരോഗ്യമടക്കം അവശ്യ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ആദ്യം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും സിഡിസി വ്യക്തമാക്കി.

കോവിഡ് വാക്‌സിന്‍ മൂന്നാം ഘട്ട ശാസ്ത്രീയ പരിശോധനകള്‍ ഇപ്പോള്‍ നടക്കുന്നുണ്ട്. സുഗമമായി തന്നെ പരീക്ഷണങ്ങള്‍ മുന്നോട്ടു പോകുന്നു. നവംബറിലോ, ഡിസംബറിലോ ആയി വാക്‌സിന്‍ പൊതുജനങ്ങള്‍ക്ക് നല്‍കി തുടങ്ങാമെന്നാണ് പ്രീതീക്ഷിക്കുന്നത്- സിഡിസി ബയോ സേഫ്റ്റ് മേധാവി ഗ്വിസന്‍ വു പറഞ്ഞു. വാക്‌സിന്‍ താന്‍ സ്വയം പരീക്ഷിച്ചിരുന്നുവെന്നും ഇതുവരെ മറ്റ് പാര്‍ശ്വ ഫലങ്ങളൊന്നും തനിക്ക് അനുഭവപ്പെട്ടിട്ടില്ലെന്നും അവര്‍ പറയുന്നു.

ചൈനയിലെ ഏറ്റവും വലിയ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ചൈന നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഗ്രൂപ്പ്, യുഎസ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സിനോവാക്ക് ബയോടെക്ക് എസ്‌വിഎ.ഒ എന്നിവയാണ് മൂന്ന് വാക്‌സിനുകള്‍ നിര്‍മിക്കുന്നത്. കാന്‍സിനോ ബയോളിക്‌സ് 6185.എച്‌കെ ആണ് മറ്റൊരു വാക്‌സിന്റെ നിര്‍മാതാക്കള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com