ആര്‍ത്തവ സമയത്ത് വാക്‌സിന്‍ എടുക്കാമോ? വ്യാജപ്രചരണങ്ങളില്‍ വീഴരുത് 

രോഗപ്രതിരോധശേഷി കുറവായ സമയമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ആര്‍ത്തവ നാളില്‍ വാക്‌സിന്‍ എടുക്കരുതെന്ന തരത്തില്‍ പ്രചരണമുണ്ടായിരിക്കുന്നത്
ഫയൽ ചിത്രം
ഫയൽ ചിത്രം

മെയ് ഒന്നുമുതല്‍ 18വയസ് മുതലുള്ളവര്‍ക്ക് കോവിഡ് വാക്‌സിന്‍ വിതരണം ആരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. ഇതിനുപിന്നാലെ ആര്‍ത്തവസമയത്ത് സ്ത്രീകള്‍ വാക്‌സിന്‍ എടുക്കുന്നത് സംബന്ധിച്ച് നിരവധി ഊഹാപോഹങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നുണ്ട്. ആര്‍ത്തവചക്രത്തിന് അഞ്ച് ദിവസം മുന്‍പോ ആര്‍ത്തവം കഴിഞ്ഞ് അഞ്ച് ദിവസം കഴിഞ്ഞോ മാത്രമേ വാക്‌സിന്‍ കുത്തിവയ്പ്പ് എടുക്കാവൂ എന്നാണ് വ്യാപകമായി പ്രചരിക്കുന്ന വിവരം. എന്നാല്‍ ഇത്തരത്തിലുള്ള അഭ്യൂഹങ്ങള്‍ വിശ്വസിക്കരുതെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. 

രോഗപ്രതിരോധശേഷി കുറവായ സമയമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ആര്‍ത്തവ നാളില്‍ വാക്‌സിന്‍ എടുക്കരുതെന്ന തരത്തില്‍ പ്രചരണമുണ്ടായിരിക്കുന്നത്. മെയ് ഒന്നുമുതല്‍ 18 വയസിന് മുകളിലുള്ള എല്ലാവരും വാക്‌സിന്‍ സ്വീകരിക്കണമെന്നും വ്യാജ പ്രചരണങ്ങള്‍ വിശ്വസിക്കരുതെന്നുമാണ് പ്രസ്സ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ട്വീറ്റ്. 

ആര്‍ത്തവവും വാക്‌സിന്‍ എടുക്കുന്നതും തമ്മില്‍ ബന്ധമില്ലെന്നാണ് ഡോക്ടര്‍മാരും പറയുന്നത്. പ്രതിരോധകുത്തിവയ്‌പ്പെടുത്തതു മൂലം ആര്‍ത്തവ ചക്രത്തില്‍ എന്തെങ്കിലും തരത്തിലുള്ള മാറ്റം സംഭവിച്ചതായി ഇതുവരെ റിപ്പോര്‍ട്ടുകളൊന്നുമില്ലെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com