നിലവിലെ വാക്‌സിനുകളും ഫലപ്രദമല്ല, ആന്റിബോഡികളെയും പ്രതിരോധിക്കും ; കോവിഡിന്റെ 'ദക്ഷിണാഫ്രിക്കന്‍ വേരിയന്റി'നെ കണ്ടെത്തി
By സമകാലിക മലയാളം ഡെസ്‌ക് | Published: 21st January 2021 11:56 AM |
Last Updated: 21st January 2021 11:56 AM | A+A A- |

ഫയല്‍ ചിത്രം
ന്യൂഡല്‍ഹി : ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ കൊറോണ വൈറസിന്റെ പുതിയ വകഭേദത്തിന് വൈറസിന്റെ മുന്‍ പതിപ്പുകളെ നിര്‍വീര്യമാക്കുന്ന ആന്റിബോഡികളെ പ്രതിരോധിക്കാന്‍ കഴിയുമെന്ന് ഗവേഷകര്‍ കണ്ടെത്തി. കോവിഡ് രോഗികളെ ചികിത്സിക്കുന്നതിനായി നിര്‍മ്മിച്ച മൂന്ന് ക്ലാസ് മോണോക്ലോണല്‍ ആന്റിബോഡികളില്‍ നിന്ന് ഇത് 'പൂര്‍ണ്ണമായ രക്ഷപ്പെടല്‍' കാണിക്കുന്നതായാണ് ശാസ്ത്രജ്ഞര്‍ അറിയിച്ചത്.
കൂടാതെ കോവിഡ് രോഗബാധ അതിജീവിച്ചവരുടെ രക്തം സ്വീകരിച്ചവരിലും, പുതിയ വൈറസ് ബാധ ആന്റിബോഡികളെ പ്രതിരോധിക്കുന്നുവെന്ന് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി. ബ്രസീലില്‍ കണ്ടെത്തിയ കൊറോണ വൈറസ് വകഭേദവുമായി ദക്ഷിണാഫ്രിക്കന്‍ വേരിയന്റിന് സാമ്യമുണ്ടെന്നും ഇവര്‍ പറയുന്നു.
ബ്രസീലിയന്‍ വൈറസ് വകഭേദവും സമാനമായ തരത്തില്‍ പ്രതിരോധം കാണിക്കുന്നതായി കണ്ടെത്തിയിരുന്നു. നേരത്തെ കോവിഡ് ബാധിച്ചതിനെ തുടര്‍ന്നു ലഭിച്ച പ്രതിരോധശേഷി കൊണ്ട് ദക്ഷിണാഫ്രിക്കന്‍ കോവിഡ് വൈറസ് വകഭേദത്തെ പ്രതിരോധിക്കാനാവില്ല. എന്നു മാത്രമല്ല, നിലവിലുള്ള കോവിഡ് വാക്‌സിനുകളെല്ലാം ദക്ഷിണാഫ്രിക്കന്‍ കോവിഡ് വേരിയന്റിനെ ഫലപ്രദമായി നേരിടാനാകുന്നതെല്ലെന്നും ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഹൈജീന്‍ ആന്റ് ട്രോപ്പിക്കല്‍ മെഡിസിനിലെ ലിയാം സ്മീത്ത് പറയുന്നു.