വാക്‌സിന്‍ എടുത്താല്‍ രണ്ട് മാസത്തേക്ക്  ഗര്‍ഭധാരണം ഒഴിവാക്കണം; ആരോഗ്യ വിദഗ്ധര്‍ 

ഗര്‍ഭിണികളും മുലയൂട്ടുന്ന അമ്മമാരും വാക്‌സിനെടുക്കരുതെന്ന് ലോകാരോഗ്യ സംഘടനയുടെ നേരത്തെ നിർദേശം നൽകിയിരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോവിഡ് വാക്‌സിന്‍ എടുത്തതിനുശേഷം രണ്ട് മാസത്തേക്ക് ഗര്‍ഭധാരണ പദ്ധതികള്‍ നീട്ടിവയ്ക്കണമെന്ന് വിദഗ്ധര്‍. ഗര്‍ഭിണികളും മുലയൂട്ടുന്ന അമ്മമാരും വാക്‌സിനെടുക്കരുതെന്ന ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പിന് പിന്നാലെയാണ് പുതിയ നിര്‍ദേശം. അതേസമയം വാക്‌സിന്‍ എടുത്തതിനു ശേഷമുള്ള ഗര്‍ഭധാരണത്തെക്കുറിച്ച് ഡബ്യൂഎച്ച്ഒ നര്‍ദേശമൊന്നും പുറത്തുവിട്ടിട്ടില്ല.    

വാക്‌സിന്‍ ഡോസുകള്‍ എടുത്തതിന് ശേഷം രണ്ട് മാസം കഴിഞ്ഞ് മാത്രമേ ഗര്‍ഭം ധരിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാവൂ എന്ന് പ്രമുഖ ഗൈനക്കോളജിസ്റ്റ് ഡോ സുമന്‍ സിങ് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പ്രതികരിച്ചു. 

വാക്‌സിനേഷന് ശേഷം എട്ട് ആഴ്ചത്തേക്കെങ്കിലും ഗര്‍ഭധാരണം ഒഴിവാക്കണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. വാക്‌സിനില്‍ അടങ്ങിയിട്ടുള്ള ലൈവ് വൈറസുകള്‍ ഗര്‍ഭസ്ഥ ശിശുവിന് ദോഷം ചെയ്യുമെന്നും ചിലപ്പോള്‍ കാഴ്ചക്കുറവ്, കേള്‍വി പ്രശ്‌നങ്ങള്‍ തുടങ്ങിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com