കോവിഡിന് ശേഷം വരാനിരിക്കുന്ന ഭീഷണി 'കാൻഡിഡ ഓറിസ്' ; കരുതിയിരിക്കണം ഈ ഫംഗസ് അണുബാധയെ
By സമകാലിക മലയാളം ഡെസ്‌ക് | Published: 31st January 2021 03:16 PM |
Last Updated: 31st January 2021 03:18 PM | A+A A- |

ഫയല്‍ ചിത്രം
ന്യൂയോർക്ക്: കോവിഡ് മഹാമാരിക്ക് പിന്നാലെ പിടിമുറുക്കുക കാൻഡിഡ ഓറിസ് എന്ന ഒരു ഫംഗസ് അണുബാധ ആയിരിക്കുമെന്ന് ആരോഗ്യ വിദഗ്ധർ. പൂർണ്ണമായ ഒരു പകർച്ചവ്യാധി എന്ന് വിലയിരുത്തപ്പെടുന്ന ഈ അണുബാധ മരണത്തിന് പോലും കാരണമാകാം എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.
2009ലാണ് കാൻഡിഡ ഓറിസ് ആദ്യമായി റിപ്പോർട്ട് ചെയ്തത്. നിർജീവമായ പ്രതലങ്ങളിൽ ദീർഘനേരം നീണ്ടുനിൽക്കാനാകുമെന്നതാണ് ഇവയെ കൂടുതൽ അപകടകാരിയാക്കുന്നത്. ഫംഗസ് രക്തപ്രവാഹത്തിൽ പ്രവേശിച്ചു കഴിഞ്ഞാൽ അതിമാരകമായേക്കാമെന്നാണ് സെന്റേഴ്സ് ഫോർ ഡിസീസ് കണ്ട്രോൾ ആന്റ് പ്രിവൻഷൻ റിപ്പോർട്ടിലെ മുന്നറിയിപ്പ്. ആന്റിഫംഗൽ മരുന്നുകൾക്ക് ഇവയിൽ സ്വാധീനമില്ലെന്നതും സ്ഥിതി കൂടുതൽ വഷളാക്കുന്നതാണ്.
കാൻഡിഡ ഓറിസ് പോലുള്ള രോഗങ്ങൾ മഹാമാരിയാകുന്നതിന് മുമ്പ് അവയെ പ്രതിരോധിക്കാനുള്ള മാർഗ്ഗങ്ങൾ വികസിപ്പിക്കണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.