ശ്വാസകോശവും കരളും മാത്രമല്ല വൃക്കയും സൂക്ഷിക്കണം; കോവിഡ് വന്നവര്‍ പതിവായി പരിശോധന നടത്തണമെന്ന് വിദഗ്ധര്‍ 

കൊറോണ വൈറസ് വൃക്കയിലെ ഏറ്റവും ചെറിയ രക്തദമനിയില്‍ പോലും തടസ്സമുണ്ടാക്കുകയും അവയുടെ പ്രവര്‍ത്തനത്തെ ബാധിക്കുകയും ചെയ്യും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോവിഡ് ബാധിച്ചവര്‍ വൃക്കകളുടെ ആരോഗ്യം പതിവായി നിരീക്ഷിക്കണമെന്ന് ആരോഗ്യവിദഗ്ധര്‍. ശ്വാസകോശവും കരളും മാത്രമല്ല വൃക്കയെയും കൊറോണ വൈറസ് സാരമായി ബാധിക്കുമെന്നാണ് എയിംസിന്റെ പുതിയ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. 

ന്യുമോണിയ മൂലം ഓക്‌സിജന്‍ നില താഴുന്നത് വൃക്ക കുഴലുകളില്‍ തകരാറുണ്ടാക്കുകയും എടിഎന്‍ (അക്യൂട്ട് ടൂബുലാര്‍ നെക്രോസിസ്) എന്ന അവസ്ഥയ്ക്ക് കാരണമാകുകയും ചെയ്യും. അതേസമയം കോവിഡ് മൂലം വൃക്കകള്‍ക്കുണ്ടാകുന്ന പൂര്‍ണ്ണമായ ആഘാതം ഇപ്പോള്‍ വ്യക്തമായിട്ടില്ല. 

വൃക്കകളിലെ കോശങ്ങളില്‍ കൊറോണ വൈറസിനെ അവയോട് ചോര്‍ത്തുനിര്‍ത്തുന്ന റിസെപ്റ്ററുകള്‍ ഉണ്ട്. ഇവ വൈറസിന് ആക്രമിക്കാനും പെരുകാനുമുള്ള സാഹചര്യം ഒരുക്കുന്നതാണ്. ഇതുവഴി അവിടെയുള്ള കോശഘടന തകരും. സമാനമായ റിസെപ്റ്ററുകള്‍ ശ്വാസകോശത്തിലെയും ഹൃദയത്തിലെയും കോശങ്ങളില്‍ കണ്ടെത്തിയിട്ടുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. 

കോവിഡ് 19 രക്തത്തില്‍ ചെറിയ കട്ടകള്‍ രൂപപ്പെടാന്‍ കാരണമാകും. ഇത് വൃക്കയിലെ ഏറ്റവും ചെറിയ രക്തദമനിയില്‍ പോലും തടസ്സമുണ്ടാക്കുകയും അവയുടെ പ്രവര്‍ത്തനത്തെ ബാധിക്കുകയും ചെയ്യുന്നതാണ്. കോവിഡ് സാരമായി ബാധിച്ച പല കേസുകളിലും വൃക്ക തകരാര്‍ കണ്ടെത്തിയിട്ടുണ്ടെന്നും കൊറോണ വൈറസ് സ്ഥിരീകരിക്കുന്നതിന് മുമ്പ് യാതൊരു വൃക്ക രോഗവും ഇല്ലാതിരുന്നവര്‍ക്ക് പോലും പ്രശ്‌നങ്ങള്‍ കണ്ടുവരുന്നുണ്ടെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com