കാന്‍സറിന് കാരണം മദ്യപാനം; കഴിഞ്ഞവര്‍ഷം മാത്രം സ്ഥിരീകരിച്ചത് 62,100 കേസുകള്‍, ലാന്‍സെറ്റ് പഠനം

സ്ത്രീകളുമായി താരതമ്യം ചെയ്യുമ്പോള്‍, പുരുഷന്‍മാരിലാണ് ഇത്തരത്തിലുള്ള കാന്‍സര്‍ കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


ഴിഞ്ഞവര്‍ഷം രാജ്യത്ത് സ്ഥിരീകരിച്ച കാന്‍സര്‍ കേസുകളില്‍ അഞ്ച് ശതമാനം മദ്യപാനം മൂലമുണ്ടായതെന്ന് അന്താരാഷ്ട്ര ആരോഗ്യ ജേര്‍ണലായ ലാന്‍സെറ്റ്. കഴിഞ്ഞവര്‍ഷമുണ്ടായ 62,100 കാന്‍സര്‍ കേസുകള്‍ ഇത്തരത്തിലുള്ളതാണെന്നാണ് പഠനം. ആഗോളതലത്തില്‍, 2020ല്‍ 740,000 കേസുകള്‍, അല്ലെങ്കില്‍ കാന്‍സര്‍ കേസുകളില്‍ നാല് ശതമാനത്തിലധികവും മദ്യപാനം കാരണമാണെന്നും ഗവേഷകര്‍ കണ്ടെത്തി. 

സ്ത്രീകളുമായി താരതമ്യം ചെയ്യുമ്പോള്‍, പുരുഷന്‍മാരിലാണ് ഇത്തരത്തിലുള്ള കാന്‍സര്‍ കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 77 ശതമാനം (568,700 കേസുകള്‍) ആണ് പുരുഷന്‍മാരില്‍ മദ്യപാനം കാരണം കാന്‍സര്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സ്ത്രീകളില്‍ ഇത് 23 ശതമാനമാണ്. (172,600 കേസുകള്‍). അന്നനാളം, കരള്‍, ബ്രെസ്റ്റ് കേസുകളാണ് കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

പല യൂറോപ്യന്‍ രാജ്യങ്ങളിലും മദ്യപാനികളുടെ എണ്ണത്തില്‍ വലിയ കുറവ് സംഭവിക്കുന്നുണ്ടെങ്കിലും, ഏഷ്യന്‍ രാജ്യങ്ങളായ ചൈന, ഇന്ത്യ, ഉപ-സഹാറന്‍ ആഫ്രിക്ക എന്നിവിടങ്ങളില്‍ മദ്യത്തിന്റെ ഉപയോഗം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് ട്രെന്‍ഡുകള്‍ സൂചിപ്പിക്കുന്നു, 

ഈ രാജ്യങ്ങളില്‍ കോവിഡ് 19 വ്യാപനം മദ്യപാനത്തിന്റെ തോത് വീണ്ടും വര്‍ധിപ്പിച്ചിട്ടുണ്ട്. ദോഷകരമായ രാസവസ്തുക്കളുടെ വര്‍ദ്ധിച്ച ഉല്‍പാദനത്തിലൂടെ മദ്യപാനം ഡിഎന്‍എയ്ക്ക് നാശമുണ്ടാക്കുമെന്നും ഹോര്‍മോണ്‍ ഉല്‍പാദനത്തെ ബാധിക്കുമെന്നും പഠനത്തില്‍ പറയുന്നു. 

പുകയില പോലുള്ള മറ്റ് വസ്തുക്കളുടെ ഉപയോഗം കാരണമുണ്ടാകുന്ന കാന്‍സറിനെ മദ്യപാനം കൂടുതല്‍ ഗുരുതരമാക്കുന്നുണ്ടെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു. 

പ്രതിദിനം രണ്ട് പെഗ് മദ്യം കഴിക്കുന്നത് മിതമായ മദ്യപാനമെന്നാണ് കണക്കാക്കുന്നത്. ആറ് പെഗുവരെ കഴിക്കുന്നത് അപകടകരമായ മദ്യപാനമാണെന്നും ആറ് പെഗിന് മുകളില്‍ കഴിക്കുന്നത് അതീവ അപകടകരമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കാന്‍സറിന് കൂടുതല്‍ കാരണമാകുന്നത് ഇത്തരത്തിലുള്ള അമിത മദ്യപാനമാണ്. അമിത മദ്യപാനം 39ശതമാനം പേര്‍ക്കാണ് കാന്‍സര്‍ വരാന്‍ കാരണമായിരിക്കുന്നത്. എന്നാല്‍ മിതമായ മദ്യാപാനം കാരണം 14 ശതമാനം പേര്‍ക്കും രോഗം വന്നിട്ടുണ്ടെന്നും പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com