കോവിഡ് രോഗികള്‍ അധികവും ഈ രക്ത​ഗ്രൂപ്പുകാര്‍: പഠനം 

രോഗം മൂര്‍ച്ഛിക്കാനുള്ള സാധ്യതയും ബി ബ്ലഡ് ഗ്രൂപ് വിഭാഗത്തിലുള്ളവര്‍ക്കാണ് കൂടുതലെന്ന് പഠനത്തില്‍ പറയുന്നു
ഫയൽ ചിത്രം
ഫയൽ ചിത്രം

ബി പോസിറ്റീവ് രക്ത​ഗ്രൂപ്പിലുള്ളവരിലാണ് കോവിഡ് കേസുകള്‍ അധികമെന്ന് പഠനം. രോഗം മൂര്‍ച്ഛിക്കാനുള്ള സാധ്യതയും ബി ബ്ലഡ് ഗ്രൂപ് വിഭാഗത്തിലുള്ളവര്‍ക്കാണ് കൂടുതലെന്ന് പഠനത്തില്‍ പറയുന്നു. ബ്ലഡ് ഗ്രൂപ്പുകളും കോവിഡ് ബാധിതരിലെ ലിംഫോഫീനിയ അളവിലുണ്ടാകുന്ന വ്യതിയാനവും താരതമ്യം ചെയ്ത് നടത്തിയ പഠനമാണ് ഈ കണ്ടെത്തലിലേക്കെത്തിയത്. 

കോവിഡ് ഒന്നാം തരംഗത്തിന്റെ സമയത്താണ് പഠനം നടത്തിയത്. ഇതിനായി നിരീക്ഷിച്ച കോവിഡ് രോഗികളില്‍ 39.5 ശതമാനം പേരും ബി പോസിറ്റീവ് രക്ത വിഭാഗക്കാരായിരുന്നു. 39 ശതമാനം പേര്‍ ഒ ബ്ലഡ് ഗ്രൂപ്പുകാരും 18.5 ശതമാനം പേര്‍ എ ബ്ലഡ് ഗ്രൂപ്പുകാരുമായിരുന്നു. ബാക്കി മൂന്ന് ശതമാനം എബി ബ്ലഡ് ഗ്രൂപ്പുകാരായിരുന്നു. 

ബി പോസിറ്റീവ്, എബി പോസിറ്റീവ് വിഭാഗക്കാരുമായി താരതമ്യം ചെയ്യുമ്പോള്‍ എ ബ്ലഡ് ഗ്രൂപ്പുള്ളവരില്‍ കോവിഡിനെതിരെ മെച്ചപ്പെട്ട സംരക്ഷണവും രോഗത്തിന്റെ കാഠിന്യത്തില്‍ കുറവും കണ്ടെത്തിയതായി പഠനത്തില്‍ പറയുന്നു. അതേസമയം ബ്ലഡ് ഗ്രൂപ്പ് മാത്രം അടിസ്ഥാനപ്പെടുത്തി ആശങ്കപ്പെടേണ്ടതില്ലെന്നും പ്രായം, അനുബന്ധ രോഗങ്ങള്‍ തുടങ്ങി ഒട്ടേറെ കാര്യങ്ങളുമായി കോവിഡ് ബാധ ബന്ധപ്പെട്ടിട്ടുണ്ടെന്നും ഐസിഎംആര്‍ സര്‍ട്ടിഫൈഡ് ഗവേഷക ഡോ. കിരണ്‍ മണ്ടാല പറഞ്ഞു. ജിഎംസി (ജനറല്‍ മെഡിക്കല്‍ കോളജ്) സൂര്യപേട്ടിലെ ഗവേഷകരാണ് പഠനം നടത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com