ശരീരോഷ്മാവും സ്പര്‍ശനവും തിരിച്ചറിയുന്നതിനുള്ള കോശങ്ങള്‍ കണ്ടെത്തി; അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ക്ക് വൈദ്യശാസ്ത്ര നൊബേല്‍ 

ഡേവിഡ് ജൂലിയസും ആര്‍ഡേ പടാപുടെയ്‌നും പുരസ്‌കാരം പങ്കിട്ടു
നൊബേല്‍ സമ്മാനം ലഭിച്ച അമേരിക്കന്‍ ശാസ്ത്രജ്ഞര്‍, IMAGE CREDIT: THE NOBEL PRIZE
നൊബേല്‍ സമ്മാനം ലഭിച്ച അമേരിക്കന്‍ ശാസ്ത്രജ്ഞര്‍, IMAGE CREDIT: THE NOBEL PRIZE

സ്റ്റോക്‌ഹോം: 2021ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം രണ്ടുപേര്‍ക്ക്. ഡേവിഡ് ജൂലിയസും ആര്‍ഡേ പടാപുടെയ്‌നും പുരസ്‌കാരം പങ്കിട്ടു. ഇരുവരും അമേരിക്കന്‍ ശാസ്ത്രജ്ഞരാണ്‌

ശരീരോഷ്മാവിനെയും സ്പര്‍ശനത്തെയും കുറിച്ചുള്ള കണ്ടെത്തലുകള്‍ക്കാണ് പുരസ്‌കാരം. ശരീരോഷ്മാവും സ്പര്‍ശനവും തിരിച്ചറിയാന്‍ സഹായിക്കുന്ന കോശങ്ങളുടെ കണ്ടെത്തലിനാണ് ഇരുവരും പുരസ്‌കാരത്തിന് അര്‍ഹരായത്. നൊബേല്‍ സമിതിയുടെ  സെക്രട്ടറി ജനറല്‍ തോമസ് പേള്‍മാനാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com