ദിവസവും ഒരു മുട്ട കഴിക്കാം, കാരണമിത് 

ദിവസേനയുള്ള മുട്ട ഉപഭോഗം ഹൃദയ സംബന്ധമായ അസുഖങ്ങളുടെ അപകടസാധ്യത കുറയ്ക്കും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പ്രോട്ടീൻ, കാൽസ്യം, വിറ്റാമിൻ അങ്ങനെ പോഷകങ്ങളാൽ സമ്പന്നമാണ് മുട്ട. ദിവസേനയുള്ള മുട്ട ഉപഭോഗം ഹൃദയ സംബന്ധമായ അസുഖങ്ങളുടെ അപകടസാധ്യത കുറയ്ക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. 

ഭക്ഷണത്തിലെ കൊളസ്ട്രോളിന്റെ ഒരു പ്രധാന ഉറവിടമാണ് മുട്ട. എന്നാലിവയിൽ ഉയർന്ന നിലവാരമുള്ള പ്രോട്ടീൻ, ധാരാളം വിറ്റാമിനുകൾ, ഫോസ്ഫോളിപ്പിഡുകൾ, കരോട്ടിനോയിഡുകൾ തുടങ്ങി ധാരാളം ബയോ ആക്റ്റീവ് സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ദിവസവും മുട്ട കഴിക്കുന്നവർക്ക് മുട്ട കഴിക്കാത്തവരുമായി താരതമ്യപ്പെടുത്തുമ്പോൾ ഹെമറാജിക് സ്ട്രോക്കിനുള്ള സാധ്യത 26 ശതമാനം കുറവാണ്.

ഒരു പുഴുങ്ങി മുട്ടയിൽ ഏകദേശം 77 കലോറി അടങ്ങിയിട്ടുണ്ട്. മുട്ടയിലെ വിറ്റാമിൻ ഡി സാന്നിധ്യം എല്ലുകളെ ബലപ്പെടുത്താൻ സഹായിക്കും. കാൽസ്യം ആഗിരണം ചെയ്യുന്നതിനും അസ്ഥികളുടെ ആരോഗ്യം നിലനിർത്തുന്നതിനും വിറ്റാമിൻ ഡി ശരീരത്തിന് ആവശ്യമാണ്.  ചർമ്മവും മുടിയും ആരോഗ്യകരമായി നിലനിർത്താനും മുട്ട നല്ലതാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com