എട്ട് മണിക്കൂറിലധികം ഒറ്റ ഇരിപ്പാണോ? ഇത് അമിതവണ്ണത്തിനും പുകവലിക്കും തുല്യം 

ഒറ്റ ഇരിപ്പിലിരുന്ന് ദിവസവും എട്ട് മണിക്കൂറിലധികം ചിലവിടുന്നവർ അമിതവണ്ണമോ പുകവലിയോ മൂലമുള്ള മരണസാധ്യതയ്ക്ക് സമാനമായ അപകടാവസ്ഥയിലാണ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

റ്റ ഇരിപ്പിലിരുന്ന് ദിവസവും എട്ട് മണിക്കൂറിലധികം ചിലവിടുന്നവർക്ക് അകാല മരണസാധ്യതയുണ്ടെന്ന് പഠനങ്ങൾ. ഇക്കൂട്ടർ അമിതവണ്ണമോ പുകവലിയോ മൂലമുള്ള മരണസാധ്യതയ്ക്ക് സമാനമായ അപകടാവസ്ഥയിലാണ്. ദീർഘനേരമുള്ള ഇരിപ്പ് സൃഷ്ടിക്കുന്ന പ്രശ്നങ്ങളെ പ്രതിരോധിക്കാൻ വ്യായാമം അടക്കമുള്ള ശീലങ്ങൾ പതിവാക്കണമെന്നാണ് വിദ​ഗ്ധർ പറയുന്നത്. 

വളരെ കുറച്ച് ഊർജം മാത്രമേ ഇരിക്കാൻ വേണ്ടിവരുന്നുള്ളു. അമിതവണ്ണം, ഉയർന്ന രക്തസമ്മർദം, രക്തത്തിൽ അമിതമായ പഞ്ചസാര, കൊഴുപ്പ്, അടിവയറ്റിൽ കൊഴുപ്പടിയൽ, അപകടകരമായ തോതിലെ കൊളസ്ട്രോൾ എന്നിങ്ങനെ നീളുന്നു ദീർഘനേരം ഇരിക്കുന്നത് മൂലമുള്ള പ്രശ്നങ്ങൾ. ‌ഹൃദ്രോഗത്തിൻറെയും അർബുദത്തിൻറെയും സാധ്യത വർധിക്കാനും ദീർഘനേരത്തെ ഇരിപ്പ് കാരണമാകും. 

ദീർഘനേരമുള്ള ഇരിപ്പ് സൃഷ്ടിക്കുന്ന പ്രശ്നങ്ങളെ പ്രതിരോധിക്കാൻ ദിവസവും 60 മുതൽ 75 മിനിറ്റു വരെ വ്യായാമത്തിൽ ഏർപ്പെടുന്നത് സഹായിക്കും. ഓഫീസിലടക്കം ഇരുന്ന് ജോലി ചെയ്യുന്നവർ അര മണിക്കൂർ കൂടുമ്പോഴെങ്കിലും എഴുന്നേൽക്കാനും നടക്കാനും ശീലിക്കണം. ഫോ ണിൽ സംസാരിക്കുമ്പോൾ നടന്നുകൊണ്ട് സംസാരിക്കുന്നത് പരിശ്രമം വേണ്ടാത്ത ശീലങ്ങളിൽ ഒന്നാണ്. ഓഫീസിൽ തന്നെയുള്ള സഹപ്രവർത്തകരോട് ആശയവിനിമയം നടത്താനായി എക്സ്റ്റൻഷൻ സേവനങ്ങൾ ഉപയോ​ഗിക്കാതെ നേരിട്ട് ചെന്ന് പറയുന്നതും നിങ്ങളെ സഹായിക്കും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com