മാരക ശേഷിയുള്ള പുതിയ എച്ച്‌ഐവി വകഭേദം കണ്ടെത്തി; പകരാനുള്ള സാധ്യത അഞ്ചരമടങ്ങ്‌

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th February 2022 08:01 AM  |  

Last Updated: 05th February 2022 08:49 AM  |   A+A-   |  

hiv

ഫയല്‍ ചിത്രം


വാഷിങ്ടൺ: എച്ച്ഐവി വൈറസിന്റെ മാരകശേഷിയുള്ള വകഭേദം നെതർലൻഡ്‌സിൽ കണ്ടെത്തിയതായി ഒക്‌സ്‌ഫോർഡ് ഗവേഷകർ. വിബി വേരിയന്റ് എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. ഇതിന് രക്തത്തിൽ മറ്റ് വകഭേദങ്ങളെക്കാൾ 3.5 - 5.5 മടങ്ങിലധികം വൈറസിന്റെ സാന്നിദ്ധ്യത്തിന് കാരണമാകാൻ സാധിക്കും.

1980-90 കാലഘട്ടത്തിലാണ് ഇതിന്റെ ഉത്ഭവം. എന്നാൽ ആധുനിക ചികിത്സയുടെ ഗുണമേന്മ കൊണ്ട് നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് പഠന റിപ്പോർട്ടിൽ പറയുന്നു. രോഗിയുടെ പ്രതിരോധ ശേഷിയെ വളരെ വേഗം ഇല്ലാതാക്കാൻ പ്രാപ്തിയുള്ളതാണ് ഈ വകഭേദം. ഈ വകഭേദം 2010 മുതൽ അപ്രത്യക്ഷമായി തുടങ്ങിയന്നും ഗവേഷകർ പറയുന്നു. 

109 പേരിലാണ് ​ഗവേഷണത്തിന്റെ ഭാഗമായി ശേഖരിച്ച സാമ്പിളുകളിൽ വിബി വകേഭേദം കണ്ടെത്തിയത്. പുതിയ വകഭേദങ്ങൾ കണ്ടെത്തുന്നത് സ്വാഭാവികമാണ്. എന്നാൽ മാരകശേഷിയുള്ളവയെ കണ്ടെത്തുന്നത് അപകടസൂചനയാണെന്നും ഗവേഷകർ സൂചിപ്പിക്കുന്നു.