ആദ്യത്തെ അഞ്ച് മിനിറ്റാണ് ഏറ്റവും റിസ്ക്; കോവിഡ് വായുവിലൂടെ പടരാനുള്ള ശേഷി 20 മിനിറ്റിനുള്ളിൽ നഷ്‌ടപ്പെടുമെന്ന് പഠനം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th January 2022 03:20 PM  |  

Last Updated: 14th January 2022 03:20 PM  |   A+A-   |  

covid airborne

പ്രതീകാത്മക ചിത്രം

 

കോവിഡ് 19 പരത്തുന്ന സാഴ്സ് കോവ് 2 വൈറസിന് വായുവിലൂടെ കടന്ന് അണുബാധയുണ്ടാക്കാനുള്ള ശേഷി 20 മിനിറ്റിനുള്ളിൽ നഷ്‌ടപ്പെടുമെന്ന് പഠനം. ആദ്യത്തെ അഞ്ച് മിനിറ്റാണ് വായുവിലൂടെ വൈറസ് ബാധ പടരാൻ ഏറ്റവുമധികം സാധ്യതയെന്നും പഠനത്തിൽ പറയുന്നു. 

വൈറസ് പടരുന്ന വഴികളും ഇത് തടയാനുള്ള മാർ​ഗ്​ഗവും കണ്ടെത്താൻ നടത്തിയ പഠനം വൈറസ് വായുവിലൂടെ വ്യാപിക്കുന്നതിനെ സ്വാധീനിക്കുന്ന ഘടകങ്ങളും തിരിച്ചറിയാൻ ശ്രമിച്ചു. ആദ്യത്തെ അഞ്ച് മിനിറ്റിൽ തന്നെ വായുവിലൂടെ വൈറസ് പടരാനുള്ള ശേഷി വലിയ തോതിൽ കുറയുമെന്നും 20 മിനിറ്റിനുള്ളിൽ ഇത് 10 ശതമാനമായി കുറയുമെന്നും പഠനത്തിൽ കണ്ടെത്തി.

ഏറ്റവും അടുത്തിടപഴകുമ്പോഴും ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളിൽ ഇടപഴകുമ്പോഴുമാണ് വൈറസ് പടരാൻ കൂടുതൽ സാധ്യതയെന്നാണ് പഠനം പറയുന്നത്. മാസ്ക് ധരിക്കുന്നതും ശാരീരിക അകലം പാലിക്കുന്നതും വാക്സിനേഷന് പുറമേ രോ​ഗവ്യാപനം തടയുന്ന ഘടകങ്ങളാണെന്നാണ് പഠനത്തിൽ പറയുന്നത്.