ഫ്രിഡ്ജിൽ വച്ചതും മൈക്രോവേവിൽ ചൂടാക്കിയതും വേണ്ട, വഴുതന, ചീര, വെള്ളരി...; വെയിറ്റ്ലോസിന് ഡോക്ടർ പറഞ്ഞ വിചിത്ര ലിസ്റ്റ്, വൈറൽ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th July 2022 02:33 PM  |  

Last Updated: 08th July 2022 02:35 PM  |   A+A-   |  

diet

പ്രതീകാത്മക ചിത്രം

 

രിരഭാരം കുറയ്ക്കുക എന്നത് അത്ര എളുപ്പം സാധിക്കുന്ന ഒന്നല്ല. ഓരോ നേരം ഭക്ഷണം കഴിക്കുമ്പോഴും ശരിയായ വിഭവങ്ങൾ തെരഞ്ഞെടുക്കണമെന്നാണ് വെയിറ്റ്ലോസിനായി പരിശ്രമിക്കുന്നവരോട് വിദഗ്ധർ ഉപദേശിക്കുന്നത്. ഇപ്പോഴിതാ, ഒരു ഡോക്ടർ പങ്കുവച്ച, ഡയറ്റ് നോക്കുന്നവർ ഒഴിവാക്കേണ്ട ഭക്ഷണങ്ങളുടെ നിണ്ട ലിസ്റ്റാണ് സോഷ്യൽമീഡിയയിൽ വൈറലായിരിക്കുന്നത്. 

ചിത്രത്തിൽ, "പിന്തുടരേണ്ട ഭക്ഷണക്രമം" എന്ന തലക്കെട്ടിന് കീഴിലാണ് ഭക്ഷണങ്ങളുടെ ഒരു നീണ്ട ലിസ്റ്റ് കാണാനാകുക. സ്റ്റീക്ക്, പന്നിയിറച്ചി തുടങ്ങിയ റെഡ് മീറ്റും മത്സ്യവും മറ്റ് സമുദ്രവിഭവങ്ങളും പട്ടികയിൽ നിരോധിച്ചിട്ടുണ്ട്. എന്തിനേറെ വഴുതന, ചീര, വെള്ളരി, ഉരുളക്കിഴങ്ങ് തുടങ്ങിയ പച്ചക്കറികൾ പോലും ഡോക്ടർ അനുവദിച്ചില്ല. കൂടാതെ, ശരീരഭാരം കുറയ്ക്കാനുള്ള ഭക്ഷണക്രമത്തിൽ ഫ്രിഡ്ജിൽ സൂക്ഷിച്ചതോ മൈക്രോവേവിൽ ചൂടാക്കിയതോ ആയ ഭക്ഷണം ഒഴിവാക്കണമെന്നും പറഞ്ഞിട്ടുണ്ട്. ഇതിനേക്കാൾ വിചിത്രമായ ലിസ്റ്റ് ഉണ്ടാകില്ലെന്നാണ് ലിസ്റ്റ് വായിച്ച പലരും അഭിപ്രായപ്പെട്ടിരിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ ഇന്ത്യക്കാരില്‍ പൊണ്ണത്തടി കൂടി, സ്ത്രീകളില്‍ കൂടുതല്‍ പേര്‍ക്കു വിളര്‍ച്ച: യുഎന്‍ റിപ്പോര്‍ട്ട് 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ