കുടിവെള്ളത്തിൽ ഉയർന്ന അളവിൽ വിഷ രാസവസ്തു; നോനിൽഫിനോൾ കണ്ടെത്തിയത് പരിധിയേക്കാൾ 80 മടങ്ങോളം കൂടുതൽ 

പഞ്ചാബിലെ ബത്തിൻഡ ജില്ലയിലെ ‌ ഒരു കുഴൽക്കിണർ വെള്ളത്തിന്റെ സാമ്പിളിലാണ് നോനിൽഫിനോളിന്റെ ഏറ്റവും ഉയർന്ന സാന്ദ്രത കണ്ടെത്തിയത്
പ്രതീകാത്മക ചിത്രം/ ഫോട്ടോ: എഎഫ്പി
പ്രതീകാത്മക ചിത്രം/ ഫോട്ടോ: എഎഫ്പി

ന്ത്യയിൽ കുടിവെള്ളത്തിൽ ഉയർന്ന അളവിൽ നോനിൽഫിനോൾ എന്ന രാസവസ്തു കണ്ടെത്തിയതായി പഠനറിപ്പോർട്ട്. അനുവദനീയമായ പരിധിയേക്കാൾ 29 മുതൽ 81 മടങ്ങ് വരെ കൂടുതലാണ് ഈ വിഷ രാസവസ്തുവിന്റെ സാന്നിധ്യമെന്നാണ് പഠനത്തിലെ കണ്ടെത്തൽ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കുടിവെള്ള സാമ്പിളുകൾ ശേഖരിച്ചാണ് പഠനം നടത്തിയത്. 

പഞ്ചാബിലെ ബത്തിൻഡ ജില്ലയിലെ ‌ ഒരു കുഴൽക്കിണർ വെള്ളത്തിന്റെ സാമ്പിളിലാണ് നോനിൽഫിനോളിന്റെ ഏറ്റവും ഉയർന്ന സാന്ദ്രത കണ്ടെത്തിയത്. 80.5 പിപിബി നോനിൽഫിനോളാണ് ഇവിടുത്തെ വെള്ളത്തിൽ ​ഗവേഷകർ കണ്ടത്. കുടിവെള്ള സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്കായി ന്യൂഡൽഹിയിലെ ശ്രീറാം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഡസ്ട്രിയൽ റിസർച്ചിലേക്ക് അയച്ചാണ് പഠനം നടത്തിയത്. 

കീടനാശിനികളിലടക്കം ഫോർമുലന്റ് ആയി ഉപയോ​ഗിക്കുന്ന ഒന്നാണ് നോനിൽഫിനോൾ. മനുഷ്യരുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന എൻഡോക്രൈൻ ഡിസ്‌റപ്റ്ററും ആണ് ഇത്. കുടിവെള്ളത്തിലൂടെ ഈ രാസവസ്തു ദിവസവും ശരീരത്തിൽ പ്രവേശിക്കുന്നത് ആളുകളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ​ഗവേഷണത്തിന് നേതൃത്വം നൽകിയ പീയുഷ് മഹപത്ര പറഞ്ഞു. യൂറോപ്യൻ യൂണിയനും യുഎസ്, ജപ്പാൻ, ചൈന തുടങ്ങിയ രാജ്യങ്ങളും ഈ രാസവസ്തുവിന്റെ അപകടസാധ്യതകൾ ഇതിനകം അംഗീകരിച്ചിട്ടുണ്ട്. അപകടസാധ്യതകൾ കുറയ്ക്കുന്നതിന് ഡിറ്റർജന്റുകൾ ഉൾപ്പെടെയുള്ള പല ഉൽപ്പന്നങ്ങളിലെയും രാസവസ്തുക്കൾ ഘട്ടംഘട്ടമായി ഒഴിവാക്കാനുള്ള നിയന്ത്രണങ്ങൾ പല രാജ്യങ്ങളും കൊണ്ടുവന്നിട്ടുണ്ട്, അദ്ദേഹം പറഞ്ഞു. എന്നാൽ ഇന്ത്യയിൽ നിലവിൽ ഇത്തരത്തിലുള്ള നിയന്ത്രണങ്ങളൊന്നും നടപ്പാക്കിയിട്ടില്ല. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com