പഞ്ചസാര ഒളിച്ചുകടക്കുന്നുണ്ടോ?; ഭക്ഷണ ശീലത്തിലെ ചില തെറ്റുകൾ 

കാർബോഹൈഡ്രേറ്റ് മാത്രം കഴിക്കുന്നത് പഞ്ചസാരയെ പുറന്തള്ളുക മാത്രമല്ല ശരീരത്തിന് ആവശ്യമുള്ള പോഷകങ്ങൾ നൽകത്തുമില്ല
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ല്ലാ മുൻകരുതലുകളും എടുക്കാറുണ്ടെങ്കിലും ചിലപ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് അപ്രതീക്ഷിതമായി ഉയരും. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് അതിശയിച്ചിട്ടുണ്ടോ? നിങ്ങളുടെ ഭക്ഷണ ശീലങ്ങളായിരിക്കാം ഇതിന് പിന്നിലെന്നാണ് വിദ​ഗ്ധർ പറയുന്നത്. 

കാർബോഹൈഡ്രേറ്റ് മാത്രം പോര

പലർക്കും പതിവായി സംഭവിക്കുന്ന തെറ്റാണിത്. പ്രമേഹം അതിവേഗം ഉയരുന്നത് നിയന്ത്രിക്കുന്നതിന് പ്രോട്ടീൻ, ഫൈബർ, കൊഴുപ്പ് തുടങ്ങിയ ‌ പോഷകങ്ങളുമായി കാർബോഹൈഡ്രേറ്റ് സംയോജിപ്പിക്കേണ്ടത് അത്യാവശ്യമാണ്. കാർബോഹൈഡ്രേറ്റ് മാത്രം കഴിക്കുന്നത് പഞ്ചസാരയെ പുറന്തള്ളുക മാത്രമല്ല ശരീരത്തിന് ആവശ്യമുള്ള പോഷകങ്ങൾ നൽകത്തുമില്ല. കൊഴുപ്പിനൊപ്പം പ്രോട്ടീനും നാരുകളും സംയോജിപ്പിക്കുമ്പോൾ, ഈ പോഷകങ്ങൾ ദഹിക്കാൻ ശരീരത്തിന് സമയം ആവശ്യമായതിനാൽ പഞ്ചസാര പുറത്തുവിടുന്ന പ്രക്രിയയെ മന്ദഗതിയിലാകും. 

നാരുകൾ ഒഴിവാക്കരുത്
‌‌
ദിവസവും വേണ്ടത്ര പരിധിയിൽ കുറവാണ് നിങ്ങൾ നാരടങ്ങിയ ഭക്ഷണം കഴിക്കുന്നതെങ്കിൽ അത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കും. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രതിദിനം വേണ്ട ഫൈബറിന്റെ അളവ് വ്യത്യസ്തമാണ്.  പ്രായപൂർത്തിയായ പുരുഷൻ 30-38 ഗ്രാമിന് ഇടയിൽ നാരുകൾ കഴിക്കണം. അതേസമയം സ്ത്രീകളുടെ ഭക്ഷണത്തിൽ 21-25 ഗ്രാം നാരുകളാണ് ഉൾപ്പെടുത്തേണ്ടത്. പഞ്ചസാരയുടെ അളവ് കുറയ്ക്കുക മാത്രമല്ല, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ നിരവധി ജീവിതശൈലി രോഗങ്ങളെ അകറ്റി നിർത്താനും ഇത് സഹായിക്കും. 

ഒളിച്ചുകടക്കുന്ന പഞ്ചസാര

ധാന്യങ്ങൾ, ജ്യൂസ്, ബ്രെഡ്, കൊഴുപ്പ് കുറഞ്ഞ തൈര് തുടങ്ങി പഴങ്ങൾ മുതൽ പച്ചക്കറികളിൽ പോലും പഞ്ചസാര ഒളിഞ്ഞിരിക്കുന്നുണ്ട്. ഇത്തരത്തിലുള്ള പഞ്ചസാരയുടെ ഒന്നിലധികം സ്രോതസ്സുകൾ ഒരുമിക്കുമ്പോൾ അത് ശരീരത്തെ പ്രതികൂലമായി ബാധിക്കും. ഇതുവഴി രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരും. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com