മഴക്കാലത്ത് ഫ്രഷ് ലുക്ക് അത്ര എളുപ്പമല്ല, വിയര്‍പ്പുനാറ്റം തടയാന്‍ 6 വഴികള്‍ 

അത്തര്‍ പൂശിയതിന് ശേഷം പെര്‍ഫ്യൂം ഉപയോഗിക്കുന്നത് ദീര്‍ഘനേരം മണം നിലനില്‍ക്കാന്‍ സഹായിക്കും
body_odor
body_odor

വേനല്‍ക്കാലം അവസാനിച്ചാല്‍ ചര്‍മ്മസംരക്ഷണത്തിനൊക്കെ കുറച്ച് റെസ്റ്റ് ആകാം എന്നാണ് പലരുടെയും ചിന്ത. പക്ഷെ മഴക്കാലം തുടങ്ങുമ്പോള്‍ തന്നെ പല ചര്‍മ്മപ്രശ്‌നങ്ങളും തലപൊക്കിതുടങ്ങും. ഇതില്‍ ഏറ്റവുമധികം ആളുകളെ അലട്ടുന്നതാണ് ശരീരദുര്‍ഗന്ധം. എത്ര തയ്യാറായി പുറത്തിറങ്ങിയാലും വിയര്‍പ്പുനാറ്റം പലരെയും ചതിക്കാറുണ്ട്. അതുകൊണ്ട് ഇത്തരം സാഹചര്യങ്ങളെ മുന്‍കൂട്ടി കണ്ട് പരിഹരിക്കാന്‍ ചില മാര്‍ഗ്ഗങ്ങള്‍ അറിഞ്ഞിരിക്കാം

വൃത്തിയുള്ള ഉണങ്ങിയ തോര്‍ത്ത് 

ശരിയായി ഉണങ്ങാത്ത തോര്‍ത്തില്‍ രോഗാണുക്കള്‍ ഉണ്ടാകും അതുകൊണ്ട് അവ ശരിയായി ഉണങ്ങിയെന്നും ഇടയ്ക്കിടെ മാറുന്നുണ്ടെന്നും ഉറപ്പാക്കണം. 

ധാരാളം വെള്ളം 

നന്നായി വെള്ളം കുടിക്കുന്നത് വിയര്‍പ്പിനെ നേര്‍പ്പിക്കും. അതുകൊണ്ട് വരണ്ട കാലാവസ്ഥയല്ലെങ്കിലും വെള്ളം കുടിക്കുന്നതില്‍ അലസത വിചാരിക്കരുത്. 

അയഞ്ഞ വസ്ത്രങ്ങള്‍

വിയര്‍പ്പ് തങ്ങിനില്‍ക്കുന്നത് രോഗാണുക്കള്‍ക്ക് പറ്റിയ സാഹചര്യമാണ് സൃഷ്ടിക്കുക. ഇത് ചര്‍മ്മത്തില്‍ ദുര്‍ഗന്ധമുണ്ടാക്കുകയും ചെയ്യും. അതുകൊണ്ട് അയഞ്ഞ കട്ടികുറഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുന്നതാണ് നല്ലത്. 

ലെയര്‍ പെര്‍ഫ്യൂം

ആദ്യം ഒരു കോണ്‍സന്‍ട്രേറ്റഡ് അത്തര്‍ പൂശിയതിന് ശേഷം പെര്‍ഫ്യൂം ഉപയോഗിക്കുന്നത് ദീര്‍ഘനേരം മണം നിലനില്‍ക്കാന്‍ സഹായിക്കും. 

നേര്‍ത്ത സെന്റഡ് ലോഷന്‍

മഴക്കാലത്തും മോയിസ്ചറൈസര്‍ ഉപയോഗിക്കേണ്ടത് അനിവാര്യമാണ്. എന്നാല്‍ അധികം കട്ടിയില്ലാത്ത ലൈറ്റ് വെയ്റ്റ് ലോഷനുകളാണ് ഈ കാലവസ്ഥയ്ക്ക് അനുയോജ്യം. നല്ല സുഗന്ധമുള്ളവ തെരഞ്ഞെടുക്കാന്‍ മറക്കരുത്. 

ഏത് പെര്‍ഫ്യൂം?

ഷൂഗറി സ്വീറ്റ് മണങ്ങളും സിട്രസ് പെര്‍ഫ്യൂമുകളും ഈ കാലാവസ്ഥയ്ക്ക് ചേരുന്നതല്ല. അതുകൊണ്ട് ഫ്രഷ് പൗഡറി മണങ്ങള്‍ തെരഞ്ഞെടുക്കുന്നതാണ് നല്ലത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com