സമ്മർദ്ദം സ്ത്രീകളുടെ പ്രത്യുത്പാദനക്ഷമത കുറയ്ക്കും; നേരിട്ട് ബാധിച്ചേക്കാമെന്ന് പഠനം 

അമിതസമ്മർദ്ദം ആണ്ഡാശയത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന അണ്ഡങ്ങളുടെ എണ്ണം കുറയാനും അവയുടെ ​ഗുണനിലവാരത്തെ ബാധിക്കാനും കാരണമാകും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മ്മർദ്ദം സ്ത്രീകളുടെ പ്രത്യുത്പാദനക്ഷമതയേ നേരിട്ട് ബാധിച്ചേക്കാമെന്ന് പഠനം. അമിതസമ്മർദ്ദം ആണ്ഡാശയത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന അണ്ഡങ്ങളുടെ എണ്ണം കുറയാനും അവയുടെ ​ഗുണനിലവാരത്തെ ബാധിക്കാനും കാരണമാകുമെന്ന് പഠനത്തിൽ പറയുന്നു. എലികളിൽ നടത്തിയ പഠനമാണ് ഈ കണ്ടെത്തലിലേക്കെത്തിയത്. 

പെൺ എലികളെ മൂന്നാഴ്ചയോളം അലറുന്ന ശബ്ദത്തിലേക്ക് എക്സ്പോസ് ചെയ്തശേഷം അവയുടെ ലൈംഗിക ഹോർമോണുകളിലെ സ്വാധീനം, അണ്ഡത്തിന്റെ എണ്ണവും ​ഗുണനിലവാരവും, ഇണചേരലിനുശേഷം ഗർഭിണിയാകാനും കുഞ്ഞുങ്ങളുണ്ടാകാനുമുള്ള കഴിവ് എന്നിവ വിശകലനം ചെയ്തു. ഈ സാഹചര്യത്തിൽ പെൺ എലികളുടെ ഈസ്ട്രജന്റെ അളവും എം എച്ച് ഹോർമോണിന്റെ (ആന്റി മുള്ളേറിയൻ ഹോർമോൺ) അളവും കുറയുന്നതായി ​ഗവേഷകർ കണ്ടെത്തി. ഇവ രണ്ടും പ്രത്യുൽപാദനത്തിന് അനിവാര്യമാണ്. 

അണ്ഡാശയത്തിലെ അണ്ഡങ്ങളുടെ എണ്ണവും ഗുണനിലവാരവും അടിസ്ഥാനമാക്കി ഒരു സ്ത്രീയുടെ അണ്ഡാശയത്തിന്റെ പ്രത്യുൽപാദന ശേഷിയാണ് ഒവേറിയൻ റിസർവ്. പരിമിതമായ അണ്ഡങ്ങളാണ് ഒരു സ്ത്രീയുടെ ശരീരത്തിൽ ഉണ്ടായിരിക്കുക. കൂടുതൽ അണ്ഡം സൃഷ്ടിക്കാൻ ശരീരത്തിന് കഴിയില്ല. ശേഷിക്കുന്ന അണ്ഡങ്ങളുടെ എണ്ണത്തിലോ ​ഗുണനിലവാരത്തിലോ ഉള്ള ശോഷണം മൂലം സ്വാഭാവിക പ്രത്യുത്പാദന ശേഷി കുറയുന്നതാണ് ‌ഒവേറിയൻ റിസർവിലുള്ള കുറവിനു കാരണം എന്നാണ് ​ഗവേഷകർ പറയുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com