ഉപ്പ് കൂടിയാല്‍ സമ്മര്‍ദ്ദവും കൂടും; അളവറിഞ്ഞ് കഴിക്കാം 

ആഹാരക്രമത്തിൽ ഉപ്പിന്റെ അളവ് കൂടുന്നതനുസരിച്ച് സ്‌ട്രെസ് ഹോർമോണിന്റെ അളവും ഉയരും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മ്മുടെ പാചകത്തില്‍ ഉപ്പ് ഒരു ഒഴിച്ചുകൂടാനാകാത്ത ഘടകമാണ്. ഉപ്പില്ലെങ്കില്‍ ഭക്ഷണത്തിന് രുചിയില്ലെന്ന് ഉറപ്പിച്ചുപറയാം. പക്ഷെ ഉപ്പ് കൂടിയാല്‍ ഭക്ഷണത്തെ മാത്രമല്ല നിങ്ങളുടെ ആരോഗ്യത്തെയും ഇത് മോശമാക്കും എന്നകാര്യത്തില്‍ സംശയം വേണ്ട. ഇത് നിങ്ങളുടെ സമ്മര്‍ദ്ദം കൂട്ടുമെന്ന് അറിയാമോ? ആഹാരക്രമത്തില്‍ ഉപ്പിന്റെ അളവ് കൂടുന്നതനുസരിച്ച് സ്‌ട്രെസ് ഹോര്‍മോണിന്റെ അളവും 75ശതമാനത്തോളം കൂടുമെന്നാണ് അടുത്തിടെ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്. 

പ്രായപൂര്‍ത്തിയായ ആളുകള്‍ക്ക് ഒരു ദിവസം കഴിക്കാവുന്ന ഉപ്പിന്റെ അളവ് ആറ് ഗ്രാം വരെയാണ്. എന്നാല്‍ പൊതുവെ ആളുകള്‍ ഒന്‍പത് ഗ്രാം ഉപ്പ് വരെ ഒരു ദിവവസം കഴിക്കുന്നുണ്ട്. ഇത് രക്തസമ്മര്‍ദ്ദം കൂടാനും ഹൃദ്രോഗ സാധ്യത വര്‍ദ്ധിപ്പിക്കാനും ഇടയാക്കും. എഡിന്‍ബറോ സര്‍വകലാശാലയിലെ വിദഗ്ധര്‍ നടത്തിയ പഠനത്തിലാണ് ഉപ്പ് അമിതമായാല്‍ സമ്മര്‍ദ്ദം കൂടുമെന്ന് കണ്ടെത്തിയത്. 

അമിതമായി ഉപ്പ് കഴിക്കുന്നത് തലച്ചോറില്‍ പ്രോട്ടീന്‍ ഉത്പാദിപ്പിക്കുന്ന ജീനുകളുടെ പ്രവര്‍ത്തനം കൂടാന്‍ ഇടയാക്കും. ഇതാണ് സമ്മര്‍ദ്ദത്തോട് ശരീരം എങ്ങനെ പ്രതികരിക്കണമെന്ന് നിയന്ത്രിക്കുന്നത്. അതുകൊണ്ടുതന്നെ സമീക്രിത അളവില്‍ ഉപ്പ് ഉപയോഗിക്കുന്നതാണ് ആരോഗ്യത്തിന് നല്ലതെന്നാണ് പഠനത്തില്‍ പറയുന്നത്. ഇതിനുപുറമേ ഉപ്പിന്റെ ഉപയോഗം ഉത്കണ്ഠ, ആക്രമണ സ്വഭാവം തുടങ്ങിയ സ്വഭാവത്തിലെ മാറ്റങ്ങളെ ഏതെങ്കിലും രീതിയില്‍ ബാധിക്കുമോ എന്ന് കണ്ടെത്താന്‍ കൂടുതല്‍ പഠനം ആവശ്യമാണെന്നും ഗവേഷകര്‍ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com