ബ്ലൂ ലൈറ്റ് അവ​ഗണിക്കണ്ട; ചർമ്മത്തെ സംരക്ഷിക്കാൻ ചെയ്യേണ്ടത് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th November 2022 06:13 PM  |  

Last Updated: 20th November 2022 06:13 PM  |   A+A-   |  

blue_light

പ്രതീകാത്മക ചിത്രം

 

ഫിസിൽ മുഴുവൻ സമയവും കമ്പ്യൂട്ടർ, വീട്ടിലെത്തിയാൽ മൊബൈൽ അല്ലെങ്കിൽ ലാപ്ടോപ്പ്, അങ്ങനെ ദിവസം മുഴുൻ ബ്ലൂ ലൈറ്റിൽ പെട്ടിരിക്കുകയാണ് നമ്മളിൽ പലരും. എന്നാൽ ഇത് ചർമത്തിന് ദോഷമാണ് എത്രപേർക്കറിയാം. പിഗ്മെന്റേഷൻ, ഫോട്ടോ ഏജിംഗ് തുടങ്ങിയ പ്രശ്നങ്ങൾ സമ്മാനിക്കുന്നതാണ് ബ്ലൂ ലൈറ്റെന്നാണ് പഠനങ്ങൾ പറയുന്നത്. 

ശരീരത്തിലെ മെലാനിൻ വർധിപ്പിച്ച് ഹൈപർപിഗ്മെന്റേഷൻ ഉണ്ടാകാൻ ബ്ലൂ ലൈറ്റ് കാരണമാകും. ഇതിനുപുറമേ ഓക്‌സിഡേറ്റിവ് സ്‌ട്രെസ്, ഫ്രീ റാഡിക്കൽ ഡാമേജ്, കൊളാജൻ നശിക്കൽ എന്നിവയും ബ്ലൂ ലൈറ്റ് മൂലമുണ്ടാകും. 

ബ്ലൂ ലൈറ്റിനെ ചെറുക്കാനുള്ള ആദ്യ പടി സൺസ്‌ക്രീനാണ്. കുറഞ്ഞത് എസ്പിഎഫ് 30 ഉള്ള സൺസ്‌ക്രീനെങ്കിലും ഉപയോ​ഗിക്കണം. 10 മണിക്കൂറിലധികം ബ്ലൂ ലൈറ്റ് എക്‌സ്‌പോഷറുള്ളവർ സിങ്ക് ഓക്‌സൈഡ് അല്ലെങ്കിൽ ടൈറ്റാനിയം ഓക്‌സൈഡുള്ള സൺസ്‌ക്രീൻ ഉപയോ​ഗിക്കണം. മുഖത്ത് ഉപയോഗിക്കുന്ന ക്രീമിലും സീറത്തിലും വിറ്റമിൻ സി, ഇ എന്നിവ അടങ്ങിയിട്ടുണ്ടെന്ന് ഉറപ്പാക്കണം. ഫോട്ടോസെൻസിറ്റീവ് ആയ ആളുകൾ നാല് മണിക്കൂർ ഇടവിട്ട് മുഖത്ത് സൺസ്‌ക്രീൻ ഉപയോഗിക്കുന്നതാണ് നല്ലത്.

ഈ വാർത്ത കൂടി വായിക്കൂ

തണുപ്പുകാലത്ത് തണുത്തവെള്ളത്തിലെ കുളി വേണ്ട; കാരണമിത് 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ