ഉറങ്ങിയാല്‍ വണ്ണം കുറയുമോ? ശരീരഭാരം പിടിച്ചുകെട്ടാന്‍ ശ്രമിക്കുന്നവര്‍ അറിയാന്‍  

നാല് മണിക്കൂർ മാത്രം ഉറങ്ങുന്നവരുടെ വയറിലെ കൊഴുപ്പ് 10 ശതമാനം വർദ്ധിക്കും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

രീരഭാരം കുറയ്ക്കാനും നിയന്ത്രിച്ചുപിടിക്കാനുമൊക്കെ പാടുപെടുന്നവര്‍ ഏറെയാണ്. നിങ്ങളും അക്കൂട്ടത്തില്‍ ഒരാളാണെങ്കില്‍ തീര്‍ച്ചയായും ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് രാത്രിയില്‍ നന്നായി ഉറങ്ങണമെന്നത്. ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ അഹാരം നിയന്ത്രിക്കുന്നതിലും വ്യായാമത്തിലുമൊക്കെയാണ് അമിതമായി ശ്രദ്ധിക്കുന്നത്. എന്നാല്‍ ഉറക്കത്തിന് മതിയായ പ്രാധാന്യം നല്‍കണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. 

ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് നല്ല ഉറക്കം അനിവാര്യമാണ്. ഇതിനായി പോഷകസമൃദ്ധമായ ഭക്ഷണം ശീലമാക്കണം. ഉറക്കക്കുറവ് മൂലം ഉപാപചയ പ്രശ്‌നങ്ങള്‍, ശരീരഭാരം കൂടുക, പൊണ്ണത്തടി തുടങ്ങി നിരവധി ബിദ്ധിമുട്ടകള്‍ അനുഭവപ്പെടാം. ഉറക്കം മോശമാകുന്നതും ശരീരഭാരം വര്‍ദ്ധിക്കുന്നതും തമ്മില്‍ ബന്ധമുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. 

ദിവസവും എട്ട് മണിക്കൂര്‍ ഉറങ്ങുന്നില്ലെങ്കില്‍ ശരീരഭാരം കുറയ്ക്കുന്നത് അപ്രാപ്യമാകും. ഉറങ്ങാതിരിക്കുമ്പോള്‍ അനാവശ്യമായി കൂടുതല്‍ കലോറി ശരീരത്തില്‍ പ്രവേശിക്കും. നാല് മണിക്കൂര്‍ മാത്രം ഉറങ്ങുന്നവരുടെ വയറിലെ കൊഴുപ്പ് 10 ശതമാനം വര്‍ദ്ധിക്കുമെന്ന് ഒരു പഠനത്തില്‍ കണ്ടെത്തിയിരുന്നു. ഉറങ്ങാന്‍ ബുദ്ധിമുട്ടുള്ളവര്‍ പൊതുവെ കൂടുതല്‍ കലോറി ഉള്ള ഭക്ഷണമാണ് തെരഞ്ഞെടുക്കാറുള്ളതെന്നും കണ്ടെത്തിയിട്ടുണ്ട്. ഇത്തരക്കാര്‍ കൂടുതല്‍ ഭക്ഷണം കഴിക്കുകയും തുടര്‍ച്ചയായി ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയും ചെയ്യും. ശ്രദ്ധക്കുറവ്, ഉത്സാഹക്കുറവ് എന്നിവ വ്യായാമം ചെയ്യാനുള്ള ആവേശം കുറയ്ക്കുകയും ഇത് സാവധാനം ശരീരഭാരം കൂടാന്‍ കാരണമാകുകയും ചെയ്യും. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com