ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങ് പ്രശ്നമാണോ? ഡിഎച്ച്ഇഎ കുറയും, സ്ത്രീ ഹോർമോണുകളെ ബാധിക്കുമെന്ന് പഠനം 

ഡിഎച്ച്ഇഎ എന്ന ഹോർമോണിന്റെ അളവ് വളരെയധികം കുറഞ്ഞതായി കണ്ടെത്തി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

രീരഭാരം കുറയ്ക്കാന്‍ പല വഴികളും പരീക്ഷിച്ച് ഒടുവില്‍ പലരും എത്തിച്ചേരുന്ന ഒന്നാണ് ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങ്. ദുവസത്തില്‍ ഒരു പ്രത്യേക സമയത്തിനിടയില്‍ മാത്രം ഭക്ഷണം കഴിക്കാന്‍ അനുവദിക്കുന്നതാണ് ഈ ഫാസ്റ്റിങ് രീതി. ഒരു നിശ്ചിത നേരത്തേക്ക് ഉപവാസവും ഒരു നിര്‍ദ്ദിഷ്ട സമയത്ത് മാത്രം ഭക്ഷണം കഴിക്കുന്നതുമാണ് രീതി.

ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങ് ചെയ്യുന്നവര്‍ ദിവസത്തില്‍ 12 മുതല്‍ 16 മണിക്കൂര്‍ വരെയൊക്കെയാണ് ഉപവസിക്കുന്നത്. ശരീരഭാരം കുറയാനും അമിതവണ്ണത്തില്‍ നിന്ന് മോചനം നേടാനുമൊക്കെ ഇത് പലരെയും സഹായിച്ചിട്ടുണ്ടെങ്കിലും സംഗതി ആരോഹ്യത്തിന് അത്ര നല്ലതല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഈ ഫാസ്റ്റിങ് രീതി സ്ത്രീകളുടെ പ്രത്യുത്പാദന ഹോര്‍മോണുകളെ ബാധിക്കുമെന്നാണ് പുതിയ പഠനത്തില്‍ പറയുന്നത്. ആര്‍ത്തവവിരാമത്തിന് മുമ്പും ശേഷവും അമിതവണ്ണമുള്ള ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങ് ചെയ്യുന്ന ഒരു കൂട്ടം സ്ത്രീകളിലാണ് പഠനം നടത്തിയത്. ഇവരുടെ രക്തസാമ്പില്‍ പരിശോധിച്ച് ഹോര്‍മോണ്‍ അളവിലെ വ്യത്യാസം കണ്ടെത്തുകയായിരുന്നു. 

പ്രത്യുൽപാദന ഹോർമോണുകൾ വഹിക്കുന്ന ഒരു പ്രോട്ടീനായ സെക്‌സ്-ബൈൻഡിംഗ് ഗ്ലോബുലിന്റെ അളവിൽ എട്ട് ആഴ്‌ചയ്‌ക്ക് ശേഷവും പഠനത്തിൽ പങ്കെടുത്ത സ്ത്രീകളിൽ  മാറ്റമൊന്നും വന്നില്ലെന്നാണ് കണ്ടെത്തിയത്. പക്ഷെ അണ്ഡാശയ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന് ഫെർട്ടിലിറ്റി ക്ലിനിക്കുകൾ നിർദ്ദേശിക്കുന്ന ഹോർമോണായ ഡിഎച്ച്ഇഎ (ഡിഹൈഡ്രോപിയാൻഡ്രോസ്റ്ററോൺ) ‌വളരെയധികം കുറഞ്ഞതായി കണ്ടെത്തി. ഇത് ഏകദേശം 14ശതമാനത്തോളം കുറഞ്ഞതായാണ് പഠനത്തിൽ കണ്ടെത്തിയത്. 
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com