റോസ് വാട്ടർ വീട്ടിൽ തന്നെ!; മിനിറ്റുകൾകൊണ്ട് തയ്യാറാക്കാം ഇങ്ങനെ ​ 

റോസാപ്പൂക്കളുണ്ടെങ്കിൽ വീട്ടിൽ തന്നെ റോസ് വാട്ടർ എളുപ്പത്തിൽ തയാറാക്കാം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

സൗന്ദര്യ സംരക്ഷണത്തിൽ ടോണിങ്ങിന് വലിയ പ്രാധാന്യമാണുള്ളത്. ചർമ്മത്തിലും ചെറിയ സുഷിരങ്ങളിലുമെല്ലാമുള്ള അഴുക്കുകളെ നീക്കി ചർമം സുന്ദരമാകാനാണ് ഇത്. പലരും പലരീതിയിലാണ് ടോണിങ് ചെയ്യുന്നത്. എന്നാൽ കൂടുതൽ പേരും ഇതിനവായി തെരഞ്ഞെടുക്കുന്നത് റോസ് വാട്ടർ തന്നെയാണ്. 

റോസാപ്പൂക്കളുണ്ടെങ്കിൽ വീട്ടിൽ തന്നെ റോസ് വാട്ടർ എളുപ്പത്തിൽ തയാറാക്കാം എന്ന് എത്രപേർക്കറിയാം? ചെലവില്ലെന്ന് മാത്രമല്ല ​ഗുണമേന്മ ഉറപ്പിക്കാനും കഴിയും. വളരെ എളുപ്പത്തിൽ വീട്ടിൽ റോസ് വാട്ടർ ഉണ്ടാക്കാം. ഇതിനായി ചെയ്യേണ്ടത്...

മൂന്ന് റോസാപ്പൂക്കൾ എടുത്ത് ഇതളുകൾ വേർപ്പെടുത്തി നന്നായി കഴുകിയെടുക്കാം. ഒരു സ്റ്റീൽ പാത്രത്തിൽ ഈ ഇതളുകളിട്ട് ആനുപാതികമായ അളവിൽ വെള്ളം ഒഴിച്ചു 10 മിനിറ്റ് നന്നായി ചൂടാക്കുക. തിളച്ചു കഴിയുമ്പോൾ റോസ് നിറത്തിലുള്ള ദ്രാവകം ലഭിക്കും. ഇത് ചൂടാറാൻ വെക്കണം. ഇതളുകള്‍ മാറ്റിയശേഷം വെള്ളം ഒരു സ്പ്രേ ബോട്ടിലിലേക്ക് പകർത്തി ഉപയോ​ഗിക്കാം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com