ഒരു മിനിറ്റില്‍ കോവിഡ് കണ്ടെത്താം; തീര്‍ത്തും സൗജന്യമായി

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് (ഐഐഎസ്സി)ന്റെതാണ് ഈ നേട്ടം.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


ബംഗളൂരു:   രാജ്യത്ത് കോവിഡ് രോഗികളുടെ പ്രതിദിന എണ്ണത്തില്‍ വലിയ കുറവാണ് ഉണ്ടാകുന്നത്. എന്നാല്‍ ആളുകളുകള്‍ക്കിടയില്‍ നിന്ന് കോവിഡ് ഭീതി പൂര്‍ണമായി വിട്ടൊഴിയുകയും ചെയ്തിട്ടില്ല. കോവിഡ് കണ്ടെത്താനുള്ള ഏകമാര്‍ഗം പരിശോധന തന്നെയാണ്. നിലവില്‍ ആര്‍ടിപിസിആര്‍, ആന്റിജന്‍, ആന്റിബോഡി ടെസ്റ്റ് എന്നിവയിലൂടെയാണ് കോവിഡ് പോസറ്റീവോ ആണോ എന്നറിയുന്നത്. ഇതിനായി നമ്മള്‍ ഏറെ മണിക്കൂറുകള്‍ കാത്തിരിക്കുകയും വേണം. എന്നാല്‍ ഒരു മിനിറ്റുനുള്ളില്‍ തീര്‍ത്തും സൗജന്യമായി കോവിഡ് ഉണ്ടോയെന്നറിയാം. അത്തരമൊരു പരിശോധനാ രീതിയാണ് ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് വികസിപ്പിച്ചത്. 

ശബ്ദത്തെ അടിസ്ഥാനമാക്കി കോവിഡ് സാധ്യത കണ്ടെത്തുന്ന പരിശോധനാ രീതിയാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് (ഐഐഎസ്സി)വികസിപ്പിച്ചത്. https://coswara.iisc.ac.in സൈറ്റില്‍ വിവരങ്ങള്‍ നല്‍കി ആര്‍ക്കും സൗജന്യമായി പരിശോധന നടത്താം. 

ശ്വാസോച്ഛ്വാസം, ചുമ, സംസാരം എന്നിവയുടെ ഓഡിയോ സൈറ്റില്‍ റിക്കോര്‍ഡ്‌ െചയ്യും. ഇതു പരിശോധിച്ച് കോവിഡ് വരാനുള്ള സാധ്യത സ്‌കോറിലൂടെ അറിയാം. പൂജ്യത്തിനും ഒന്നിനുമിടയിലാണ് ആകെ സ്‌കോര്‍. ലഭിക്കുന്ന സ്‌കോര്‍ 0.5നു മുകളിലാണെങ്കില്‍ കോവിഡ് സാധ്യത കൂടുതലാണെന്ന് ഗവേഷണത്തിനു നേതൃത്വം നല്‍കിയ ഐഐഎസ്സി അസിസ്റ്റന്റ് പ്രഫസര്‍ ശ്രീറാം ഗണപതി പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com